KeralaLatest NewsIndiaNews

ഡല്‍ഹിയില്‍ നടക്കുന്നത് വംശഹത്യ; സിഐഎയെ എതിര്‍ത്തവരെ അല്ല അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്നത്, മുസ്ലീങ്ങളെ മാത്രമാണെന്ന് ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്നത് വംശഹത്യയാണെന്നും സിഐഎയെ എതിര്‍ത്തവരെ അല്ല അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്നത്, മുസ്ലീങ്ങളെ മാത്രമാണെന്ന് ഹരീഷ് വാസുദേവന്‍. ഡല്‍ഹിലെ അക്രമണങ്ങളില്‍ പ്രതികരിച്ചാണ് ഹരീഷ് വാസുദവേന്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വര്‍ഗ്ഗീയ കലാപമല്ലിതെന്നും മതാടിസ്ഥാനത്തില്‍ മനുഷ്യരെ പരിശോധിച്ച് കൊല്ലുകയും ആക്രമിക്കുകയും ചെയ്യുന്നതിന്റെ പേര് വംശഹത്യ എന്നാണെന്നും പറയുന്നു. ഹിന്ദു വീടുകള്‍ കാവിക്കൊടി കൊണ്ട് മാര്‍ക്ക് ചെയ്യുകയും സുരക്ഷതിമാക്കുകയും, അടച്ചിട്ട മുസ്ലിം വീടുകളും പള്ളികളും സായുധരായ സംഘടിത ആള്‍ക്കൂട്ടം പരസ്യമായി ആക്രമിക്കുകയും ചെയ്യുന്നത് ഫോട്ടോകളിലും വീഡിയോകളിലും ഇതിനകം വ്യക്തമാണ്.

സമരം ചെയ്യുന്നവര്‍ക്ക് എതിരെ വെടിയുണ്ട പ്രയോഗിക്കും എന്നു എത്രയോ മുന്‍പേ പരസ്യമായി കലാപാഹ്വാനം നല്‍കിയത് രാജ്യം ഭരിക്കുന്ന ബിജെപിയുടെ കേന്ദ്രമന്ത്രി നേരിട്ടാണ്. 60 മണിക്കൂര്‍ കഴിഞ്ഞും അത് പ്രധാനമന്ത്രി തിരുത്തിയിട്ടില്ലല്ലോ. ആ ആഹ്വാനം ഏറ്റെടുക്കുകയാണ് അണികള്‍ ചെയ്തത്. തോക്കുചൂണ്ടി പരസ്യമായി തെരുവിലിറങ്ങാന്‍, പൊലീസിന് നേരെ പോലും നിറയൊഴിക്കാന്‍ ബിജെപി ക്രിമിനലുകള്‍ക്ക് കിട്ടുന്ന പിന്തുണ കേവലം വൈകാരികതയല്ല, ആ പരസ്യമായ ആഹ്വാനത്തില്‍ നിന്നാണ്. കുട്ടികള്‍ പോലും ആയുധവുമായി സംഘം ചേര്‍ന്ന് അക്രമങ്ങള്‍ക്ക് മുതിരുന്നത് എന്നോ തീരുമാനിച്ച, എപ്പോഴും എവിടെയും നടപ്പാക്കാന്‍ സന്നദ്ധമായ ആ ഹിന്ദുരാഷ്ട്ര പ്ലാനിംഗിന്റെ ഭാഗമായത് കൊണ്ടാണ്.

സംഘടിതമാണ്, ആസൂത്രിതമാണ് അക്രമം. അതിലവര്‍ക്ക് ഒളിവും മറയുമില്ല. ‘ഹിന്ദുത്വ’യുടെ പേരില്‍ നടക്കുന്ന ഈ വംശഹത്യയോട് മൗനം പാലിക്കുന്നവരും, തള്ളിപ്പറയാത്തവരും, ന്യായീകരിക്കുന്നവരും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും അവരെ സൂക്ഷിക്കണമെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡൽഹിയിൽ നടക്കുന്നത് വംശഹത്യ.

Picture is getting Clearer after 24 hours.

1. CAA യെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അക്രമമല്ല ഇത്. 75 ദിവസമായി രാജ്യത്ത് എമ്പാടും നടക്കുന്ന CAA വിരുദ്ധ സമരങ്ങൾ അക്രമത്തിനു ആഹ്വാനം നൽകുന്നതായിരുന്നില്ല. CAA യെ എതിർത്തവരേയല്ല അക്രമികൾ ലക്ഷ്യം വെയ്ക്കുന്നത്, മുസ്ലീങ്ങളെ മാത്രമാണ്.

2.വർഗ്ഗീയ കലാപം അല്ലിത്. മതാടിസ്ഥാനത്തിൽ മനുഷ്യരെ പരിശോധിച്ച് കൊല്ലുകയും ആക്രമിക്കുകയും ചെയ്യുന്നതിന്റെ പേര് വംശഹത്യ എന്നാണ്. (അതേ, ഹിറ്റ്‌ലർ ചെയ്തത് തന്നെ) ഹിന്ദു വീടുകൾ കാവിക്കൊടി കൊണ്ട് മാർക്ക് ചെയ്യുകയും safe ആക്കുകയും, അടച്ചിട്ട മുസ്‍ലിം വീടുകളും പള്ളികളും സായുധരായ സംഘടിത ആൾക്കൂട്ടം പരസ്യമായി ആക്രമിക്കുകയും ചെയ്യുന്നത് ഫോട്ടോകളിലും വീഡിയോകളിലും ഇതിനകം വ്യക്തമാണ്. സംഘടിതമാണ്, ആസൂത്രിതമാണ് അക്രമം. അതിലവർക്ക് ഒളിവും മറയുമില്ല.

3.പോലീസുകാരൻ അക്രമത്തിൽ കൊല്ലപ്പെട്ടു എന്നുകേട്ടു പൊടുന്നനെ ലക്ക്കെട്ട ചിലർ തിരിച്ചടിച്ചതല്ല.
സമരം ചെയ്യുന്നവർക്ക് എതിരെ വെടിയുണ്ട പ്രയോഗിക്കും എന്നു എത്രയോ മുൻപേ പരസ്യമായി കലാപാഹ്വാനം നൽകിയത് രാജ്യം ഭരിക്കുന്ന BJP യുടെ കേന്ദ്രമന്ത്രി നേരിട്ടാണ്. 60 മണിക്കൂർ കഴിഞ്ഞും അത് പ്രധാനമന്ത്രി തിരുത്തിയിട്ടില്ലല്ലോ. ആ ആഹ്വാനം ഏറ്റെടുക്കുകയാണ് അണികൾ ചെയ്തത്. തോക്കുചൂണ്ടി പരസ്യമായി തെരുവിലിറങ്ങാൻ, പൊലീസിന് നേരെ പോലും നിറയൊഴിക്കാൻ BJP ക്രിമിനലുകൾക്ക് കിട്ടുന്ന പിന്തുണ കേവലം വൈകാരികതയല്ല, ആ പരസ്യമായ ആഹ്വാനത്തിൽ നിന്നാണ്. കുട്ടികൾ പോലും ആയുധവുമായി സംഘം ചേർന്ന് അക്രമങ്ങൾക്ക് മുതിരുന്നത് എന്നോ തീരുമാനിച്ച, എപ്പോഴും എവിടെയും നടപ്പാക്കാൻ സന്നദ്ധമായ ആ ഹിന്ദുരാഷ്ട്ര പ്ലാനിംഗിന്റെ ഭാഗമായത് കൊണ്ടാണ്.

4.സമരക്കാരെ പോലീസ് ഒഴിപ്പിച്ചില്ലെങ്കിൽ ഞങ്ങൾ ഒഴിപ്പിക്കുമെന്നു ദിവസങ്ങൾക്കു മുൻപ് പരസ്യമായി പറഞ്ഞ BJP മുൻ MLA യായ കപിൽ മിശ്രയെ കരുതൽ തടങ്കലിൽ ആക്കിയില്ല. അത് അക്രമത്തിലൂടെ നടപ്പാക്കി കാണിച്ചിട്ടും ഇതെഴുതുന്നത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. നിയമം കയ്യിലെടുക്കാനുള്ള ആഹ്വാനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിലപാട് മാത്രമല്ല ഡൽഹി പൊലീസ് കൈക്കൊണ്ടത്, പലയിടത്തും അക്രമികളെ സഹായിക്കുന്ന ചിത്രങ്ങൾ കണ്ടു.

5.ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്നത് അമിത്ഷാ ആണ്. അക്രമം അമർച്ച ചെയ്യാൻ പോലീസ് സേന ആവശ്യത്തിനു ഇല്ലെന്ന് കമ്മീഷണർ വ്യക്തമാക്കി. സേനയെ വിളിക്കില്ലെന്നു കേന്ദ്രസർക്കാരും. മനസിലായില്ലേ?

ഗുജറാത്ത് കലാപത്തിന് ശേഷം, For every action there is equal and opposite reaction എന്ന് വംശഹത്യയെ ന്യായീകരിച്ച ആളാണ് നരേന്ദ്രമോദി. ചരിത്രം വളച്ചൊടിച്ചു ‘അടിക്കൊരു തിരിച്ചടി’ എന്നു SIT ന്യായീകരിച്ചപ്പോൾ ഈ രാജ്യത്ത് പലരും അത് വിശ്വസിച്ചു. കൃത്യമായി പ്ലാൻ ചെയ്ത വംശഹത്യയുടെ തെളിവുകൾ നിലനിൽക്കെ, narration കൾ ചെലവാകും എന്നവർക്ക് അറിയാം. Narration ഉണ്ടാക്കുകയാണ്, തെളിവുകൾ നശിപ്പിക്കുന്നതിലും ഫലപ്രദം എന്നവർക്ക് ഗുജറാത്ത് അനുഭവത്തിൽ നിന്ന് മോദിയ്ക്കും കൂട്ടർക്കും നന്നായി അറിയാം.

6.മേൽ പറഞ്ഞതിനുള്ള തെളിവുകൾ, സാക്ഷി മൊഴികൾ, വീഡിയോകൾ, ഫോട്ടോകൾ എന്നിവ ശേഖരിക്കുന്നത് എന്തിനാണ്? സ്റ്റേറ്റ് സ്പോൺസർ ചെയ്ത് ഒരു വംശീയ ആക്രമണം നടത്തിയെന്ന് സ്ഥാപിക്കാനോ? എന്നിട്ടെന്താണ് നിങ്ങൾ ആവശ്യപ്പെടാൻ പോകുന്നത്? സുതാര്യമായൊരു അന്വേഷണം. ആരോട്?? എവിടെ ആവശ്യപ്പെടും??

ഈ രാജ്യത്ത് തെളിവുകൾ മുഖവിലയ്ക്ക് എടുത്ത്, നിയമം കയ്യിലെടുത്തവരെ അമർച്ച ചെയ്യാൻ സർക്കാരിന് അന്ത്യശാസനം നൽകുന്ന, നിർഭയവും നീതിയുക്തവുമായി പ്രവർത്തിക്കുന്ന ഒരു ജുഡീഷ്യറി ഉണ്ടെന്നാണോ നിങ്ങൾ പറയുന്നത്? മൗലികാവകാശങ്ങളുടെ കാവലാളാകേണ്ട
ഹൈക്കോടതിയോ? സുപ്രീംകോടതിയോ?? എന്നിട്ടവർ കഴിഞ്ഞ 24 മണിക്കൂർ എന്ത് ചെയ്യുകയായിരുന്നു?? അവരുടെ മൂക്കിന് കീഴിൽ നടക്കുന്ന പരസ്യമായ നിയമലംഘനം തടയാൻ അവരെന്ത് ചെയ്തതെന്നാണ്??

തെളിവുകൾക്കും നിയമവ്യവസ്ഥയ്ക്കും വിലയില്ലാത്ത ഒരിന്ത്യയാണോ നിങ്ങൾ ബാക്കി വെയ്ക്കുന്നതെന്ന ചോദ്യം ജുഡീഷ്യറിയോട്, അതിലിരിക്കുന്ന ഓരോരുത്തരോടും ഇന്ത്യയിലെ അഭിഭാഷക സമൂഹം ചോദിക്കേണ്ട സമയമാണ്. മൗലികാവകാശങ്ങൾ പരസ്യമായി ലംഘിക്കപ്പെടുമ്പോൾ, നിയമവ്യവസ്ഥ കേന്ദ്രമന്ത്രിമാരാൽ ചോദ്യം ചെയ്യപ്പെടുമ്പോൾ പ്രവർത്തിക്കാത്ത നിയമം പിന്നീട് പ്രവർത്തിച്ചിട്ടെന്തിനാണ്??

ജുഡീഷ്യറി വിശ്വാസ്യത തെളിയിക്കേണ്ട സമയമാണിത്. നമുക്ക് നോക്കാം.

‘ഹിന്ദുത്വ’യുടെ പേരിൽ നടക്കുന്ന ഈ വംശഹത്യയോട് മൗനം പാലിക്കുന്നവരും, തള്ളിപ്പറയാത്തവരും, ന്യായീകരിക്കുന്നവരും തമ്മിൽ വലിയ വ്യത്യാസമില്ല. അവരെ സൂക്ഷിക്കുക. കരുതിയിരിക്കുക. ഇന്ത്യയെ വർഗ്ഗീയമായി വിഭജിക്കുന്ന ഈ പ്രക്രിയയിൽ നിങ്ങൾ അക്രമികൾക്ക് ഒപ്പമാണോ അല്ലയോ എന്നു പറയേണ്ട സമയമാണ്.

“RSS, നിങ്ങൾ ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളെയും അപമാനിക്കുകയാണ്, അവഹേളിക്കുകയാണ്. ജന്തുത്വമാണിത് – ഈ രക്തക്കറയിൽ എനിക്ക് പങ്കില്ല” എന്ന് പറയാത്ത ഒരു ഹിന്ദുവിശ്വാസിയ്ക്കും ഇനി ഇന്ത്യയിൽ നിഷ്പക്ഷനായി തുടരാൻ കഴിയില്ല.

അഡ്വ.ഹരീഷ് വാസുദേവൻ.

ഡൽഹിയിൽ നടക്കുന്നത് വംശഹത്യ.Picture is getting Clearer after 24 hours.1. CAA യെ അനുകൂലിക്കുന്നവരും…

Harish Vasudevan Sreedevi यांनी वर पोस्ट केले मंगळवार, २५ फेब्रुवारी, २०२०

Tags

Related Articles

Post Your Comments


Back to top button
Close
Close