Latest NewsNewsTechnology

ജിയോ പ്രീപെയ്ഡ് വരിക്കാരുടെ ശ്രദ്ധയ്ക്ക് : പുതിയ പ്ലാനുകൾ പുറത്തിറക്കി

പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ പ്ലാനുകൾ പുറത്തിറക്കി ജിയോ. 49, 69 രൂപയുടെ റീചാർജുകൾ പ്ലാനുകളാണ് അവതരിപ്പിച്ചത്. 49 രൂപ പ്ലാനിൽ 2 ജിബി 4 ജി ഡാറ്റ, 25 എസ്എംഎസ്, അൺലിമിറ്റഡ് ഓൺ-നെറ്റ് കോളിങ് 250 മിനിറ്റിന്റെ ഓഫ്-നെറ്റ് ഔട്ട്ഗോയിങ് കോളിങ്ങും 14ദിവസത്തെ കാലാവധിയിൽ ഈ പ്ലാനിൽ ലഭിക്കും. ജിയോ ആപ്പുകളും ഈ പ്ലാനിൽ ഉപയോഗിക്കാനാവും. 69ന്റെ പ്ലാനിൽ ദിവസവും 0.5 ജിബി വച്ച് ആകെ 7 ജിബി ഡാറ്റ,അൺലിമിറ്റഡ് ഓൺ-നെറ്റ് കോളിങ്, 250 മിനിറ്റ് ഓഫ്-നെറ്റ് കോളിങ്, 25 എസ്എംഎസ്, ജിയോ ആപ്സ് എന്നിവ 14 ദിവസത്തേക്ക് ലഭിക്കും.

നേരത്തെ ഉണ്ടായിരുന്ന 49 രൂപയുടെ പ്ലാനിൽ 1 ജിബിയുടെ 4 ജി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, 50 എസ്എംഎസ് എന്നിവ 28 ദിവസത്തെ കാലാവധിയിൽ ലഭ്യമാക്കിയിരുന്നു. പിന്നീട് ഈ പ്ലാൻ 75 രൂപയുടെ ഓൾ ഇൻ വൺ പ്ലാനാക്കി മാറ്റി. 3 ജിബി ഡാറ്റ അൺലിമിറ്റഡ് ഓൺ-നെറ്റ് കോളിങ്, 500 മിനിറ്റ് ഓഫ്-നെറ്റ് കോളിങ്, 50 എസ്എംഎസ് എന്നിവ 28 ദിവസത്തെ കാലാവധിയിൽ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button