KeralaLatest NewsNewsIndia

തീവ്രവാദികൾ പ്രൊഫ.ജോസ്ഫിന്റെ കൈ വെട്ടി വലിച്ചെറിഞ്ഞപ്പോൾ കത്തോലിക്കാ സഭ അദ്ദേഹത്തോട് കാണിച്ചത് കടുത്ത നീതികേടാണ് ; തുറന്നടിച്ച് ഫാ. പോള്‍ തേലക്കാട്ട്

ഇസ്ലാമിക ഭീകരത കേരളത്തില്‍ ഇന്ന് എത്തിനില്‍ക്കുന്ന മേധാവിത്വത്തിന്റെ ജീവിക്കുന്ന സത്യമാണ് പ്രൊഫ. ജോസഫ്

കൊച്ചി: തീവ്രവാദികൾ പ്രൊഫ.ജോസ്ഫിന്റെ കൈ വെട്ടി വലിച്ചെറിഞ്ഞപ്പോൾ കത്തോലിക്കാ സഭ അദ്ദേഹത്തോട് കാണിച്ചത് കടുത്ത നീതികേടാണെന്ന് തുറന്നടിച്ച് ഫാ. പോള്‍ തേലക്കാട്ട്. പ്രൊഫ.ജോസ്ഫിന്റെ കൂടെ നില്‍ക്കണ്ടതിന് പകരം സഭ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയത് കടുത്ത നീതി നിഷേധമാണ്. ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു.

ഇന്നലെ വൈഎംസിഎ ഹാളില്‍ പ്രൊഫ. ജോസഫിന്റെ ആത്മകഥ ‘ അറ്റുപോകാത്ത ഓര്‍മ്മകള്‍’ പുസ്തക സംവാദത്തിലാണ് പോള്‍ തേലക്കാട്ട് മനസ്സുതുറന്നത്. യേശുദേവന്റെ പാത പിന്തുടരുന്നവര്‍ നിരന്തരം പീഡാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്നേക്കാം. എന്നിരുന്നാലും പ്രൊഫ. ജോസഫിനെതിരായുണ്ടായ അക്രമത്തെ അപലപിക്കാനോ അതിനുമപ്പുറം അദ്ദേഹത്തിന് ഒരു താങ്ങാവാനോ സഭക്ക് കഴിയേണ്ടതായിരുന്നു. അദ്ദേഹം പറഞ്ഞു.

ചെകുത്താനും കടലിനും നടക്കു നില്‍ക്കേ, മരണത്തെ മുന്നില്‍ കാണ്‍കെ സത്യം തുറന്നുപറയാന്‍ കഥയാണ് ഉപയോഗിക്കുക എന്ന തത്വമാണ് പ്രൊഫ. ജോസഫ് അവലംബിച്ചിരിക്കുന്നതെന്നും തേലക്കാട്ട് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിനെ ഒറ്റപ്പെടുത്തിക്കളഞ്ഞതായി ഒരു മനോവിഷമം ബാക്കിനില്‍ക്കുകയാണ്. തികച്ചും നീതിനിഷേധമാണ് നടത്തിയത്’ തേലക്കാട്ട് വ്യക്തമാക്കി.

ജോസഫ് മാഷിനേയും അതിലേറെ സമ്മര്‍ദ്ദത്തിലായ ഭാര്യയേയും ഒന്നാശ്വസിപ്പിക്കാന്‍ പോലും തയ്യാറാകാതിരുന്ന, കടുത്ത മൗനം പാലിച്ച സാംസ്‌കാരിക നായകന്മാര്‍ മുഖ്യപ്രതിസ്ഥാനത്താണ്. ഇസ്ലാമിക ഭീകരത കേരളത്തില്‍ ഇന്ന് എത്തിനില്‍ക്കുന്ന മേധാവിത്വത്തിന്റെ ജീവിക്കുന്ന സത്യമാണ് പ്രൊഫ. ജോസഫ്. ചടങ്ങില്‍ സംസാരിച്ച എന്‍ബിടി ഡയറക്ടര്‍ ബോര്‍ഡംഗം ഇ.എന്. നന്ദകുമാര്‍ കുറ്റപ്പെടുത്തി.

ALSO READ: കാസർകോട് ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 55 കാരൻ പിടിയിൽ

പ്രൊഫ.ജോസ്ഫിന്റെ രണ്ടു കൈകളും കാലും അതിഭീകരമായി വെട്ടി പരിക്കേൽപ്പിച്ച ശേഷമാണ് അക്രമികള്‍ തന്നെ റോഡിലിട്ടത്. എന്നാല്‍ ആശുപത്രിയില്‍ തന്നെ കണ്ട മാധ്യമപ്രവര്‍ത്തകര്‍ അന്ന് ചോദിച്ചതിനുത്തരമാണ് തന്റെ ആത്മകഥാ പുസ്തകമെന്ന് പ്രാഫ.ജോസഫ് മറുപടി പ്രസംഗത്തില്‍പറഞ്ഞു. ചടങ്ങില്‍ പ്രൊഫ. എം.കെ.സാനു, പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍, ജിജി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button