Life Style

ആരോഗ്യത്തിന് ഏറ്റവും നല്ലത് മീന്‍ തന്നെ.. എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക

ആഴ്ചയില്‍ 3-4 ദിവസം വരെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന താരതമ്യേന സുരക്ഷിതമായ ഭക്ഷ്യവിഭവമാണ് മത്സ്യം. മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 കൊഴുപ്പ് അമ്ലങ്ങള്‍ നല്ല കൊളസ്‌ട്രോള്‍ ആയ എച്ച്ഡിഎല്‍ കൂട്ടും. എന്നാല്‍ അമിത ഉപയോഗം ആകെ കൊളസ്‌ട്രോള്‍ കൂടാന്‍ ഇടയാക്കും.

രക്തത്തില്‍ അമിത കൊളസ്‌ട്രോള്‍ ഉള്ളവര്‍ തോടോടു കൂടിയ മത്സ്യങ്ങളായ ചെമ്മീന്‍, കൊഞ്ച്, ഞണ്ട് എന്നിവ ഒഴിവാക്കുന്നതാണ് ഉത്തമം.

അന്നന്നു വരുന്ന മത്സ്യം വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തെളിഞ്ഞ കണ്ണുകള്‍, വഴുവഴുപ്പില്ലാത്ത പുറംഭാഗം, ഉറപ്പ് ഇവ നല്ല മത്സ്യത്തിന്റെ ലക്ഷണങ്ങളാണ്. നല്ല മത്സ്യത്തിന്റെ ചെകിളപ്പൂവ് ചുവന്നിരിക്കും. പഴകിയ മത്സ്യം വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ചീഞ്ഞ മണവും ഉണ്ടായിരിക്കും. മത്സ്യങ്ങളെക്കാള്‍ എളുപ്പം കക്കയിറച്ചി കേടാകും. അതുകൊണ്ട് അല്‍പമെങ്കിലും ദുര്‍ഗന്ധമുണ്ടെങ്കില്‍ വാങ്ങാതിരിക്കുക. മുറുകി അടഞ്ഞ, പൊട്ടാത്ത തോടുള്ള കക്കകളും ഞണ്ടുകളും ഫ്രഷ് ആയിരിക്കും. തോട് അല്‍പം തുറന്നിരുന്നാല്‍ തന്നെ ഫ്രഷ് ആണെങ്കില്‍ പുറമെ ചെറുതായി തട്ടിയാല്‍ തോട് അടയും

മത്സ്യം ചുട്ടോ പൊള്ളിച്ചോ പറ്റിച്ചോ എണ്ണയില്ലാതെ പാകം ചെയ്ത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. പാചകം ചെയ്ത മീനും പാകപ്പെടുത്താത്ത മീനും അടുപ്പിച്ചു വയ്ക്കരുത്. ദോഷകരങ്ങളായ ബാക്ടീരിയകള്‍ വ്യാപിക്കാന്‍ ഇടയാകാം. തേങ്ങ, എണ്ണ ഇവ മിതമായ രീതിയില്‍ ഉപയോഗിച്ചു പാചകം ചെയ്യുന്നതാണ് ഉത്തമം.

ഒരു ദിവസത്തെ ഭക്ഷണത്തില്‍ 75-100 ഗ്രാം വരെ മത്സ്യം ഉള്‍പ്പെടുത്താവുന്നതാണ്. മത്തി, അയല തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിലാണ് ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ളത്. എന്നാല്‍, ഇവയില്‍ കുറഞ്ഞ അളവില്‍ ദോഷകാരികളായ മാലിന്യങ്ങള്‍ അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. ഇത് ഭാവിയില്‍ അനാരോഗ്യമുണ്ടാക്കാം. അതിനാല്‍ മിതമായി മാത്രമേ കഴിക്കാവൂ. കൂടാതെ, അമിത ഉപയോഗം രക്തത്തിലെ ആകെ കൊളസ്‌ട്രോള്‍ അളവു കൂട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button