Life Style

നേരത്തെ ഹൃദയാഘാതം വന്നവര്‍ ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിയ്ക്കുക

ഒരു കാലത്ത് വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു. തെറ്റായ ജീവിതശൈലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് ഹൃദ്രോ?ഗം ഉണ്ടാകുന്നത്. നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം. ഹൃദയാഘാതമുണ്ടായാല്‍ ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരും.<

ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. ഹൃദയാഘാതം വന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

1. പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കണം.പകരം ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

2. പ്രമേഹരോഗമുളളവര്‍ പഞ്ചസാരയുടെ ഉപയോഗം നിന്ത്രിക്കണം.

3.രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ട ഭക്ഷണം, പപ്പടം തുടങ്ങിയവ ഒഴിവാക്കണം.

4. പുകവലിയും മദ്യാപാനവും ഒഴിവാക്കണം.

5. ജങ്ക് ഫുഡും കൃത്രിമ ശീതളപാനീയങ്ങളും ഒഴിവാക്കണം.

6. മടി പിടിച്ചിരിക്കുന്നത് ഒഴിവാക്കണം. വ്യായാമം നിര്‍ബന്ധമായി ചെയ്യണം. യോഗ, ധ്യാനം തുടങ്ങിയവ പരീശീലിക്കുന്നത് നല്ലതാണ്.

7. കൃത്യസമയത്ത് പരിശോധന നടത്താന്‍ മടി കാണിക്കരുത്. കൃത്യസമയത്ത് ഡോക്ടറെ കാണേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button