KeralaNattuvarthaLatest NewsNews

ലോറിയും കാറും കൂട്ടിയിടിച്ചു, വൻ തീപിടിത്തം : സംഭവം മലപ്പുറത്ത്

മലപ്പുറം : ലോറിയും കാറും കൂട്ടിയിടിച്ചു, വൻ തീപിടിത്തമുണ്ടായി. മലപ്പുറം പൊന്മള പള്ളിപ്പടിയിൽ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മലപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Also read : കൂടത്തായി കൊലപാതക പരമ്പര: മുഖ്യപ്രതി ജോളി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

അപകടം നടന്ന ഉടനെ തീ പടരുകയായിരുന്നു. ലോറിയിലേയും കാറിലെയും യാത്രക്കാർ ഓടിയിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ഓടികൂടിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മലപ്പുറം പൊലീസും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തിയെങ്കിലും വാഹനം കത്തിനശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button