KeralaLatest NewsNews

ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു

കൊല്ലം: ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കൊല്ലം എലിക്കാട്ടൂരില്‍ ആണ് സംഭവം. അഭ്യാസ പ്രകടനത്തിനിടെ അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു.

പുനലൂര്‍ സ്വദേശി അന്‍സില്‍ എസ് റഹീമിന്റെ ലൈസന്‍സാണ് പിടിച്ചെടുത്തത്. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകും. അഭ്യാസ പ്രകടനം നടത്തിയതിനും. അഭ്യാസ പ്രകടനത്തിനിടെ മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചതിനുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

ALSO READ: കാത്തിരിപ്പുകൾക്കൊടുവിൽ, ഇന്ത്യയിലെ രണ്ടാമത്തെ 5ജി സ്മാർട്ട് ഫോണും വിപണിയിലേക്ക്

അഭ്യാസ പ്രകടനത്തെപ്പറ്റി പൊലീസും അന്വേഷണം ആരംഭിച്ചു. എലിക്കാട്ടൂരിനെയും കാര്യറയെയും ബന്ധിപ്പിച്ച്‌ പണിത പുതിയ പാലത്തിലായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button