KeralaLatest NewsNews

തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു ബാലന്‍സിംഗ് എന്ന് കമന്റ്; താങ്കളുടെ പിതാവിന്റെ സ്വത്ത് ആണെന്ന് അടിയന്‍ അറിഞ്ഞില്ലെന്ന് പ്രതിഭ എംഎൽഎ

കൊച്ചി: താൻ പങ്കെടുക്കുന്ന പരിപാടികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക ഫേസ്ബുക്കിൽ പങ്കുവെക്കുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ് യു പ്രതിഭ എംഎൽഎ. അത്തരത്തിലുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റും അതിന് വന്ന കമന്റുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവത്തിന് പങ്കെടുത്തതുമായി ബന്ധപ്പെട്ട എംഎല്‍എയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തയാള്‍ക്ക് എംഎൽഎ ചുട്ട മറുപടി നൽകുകയായിരുന്നു.

Read also: പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ശ്രീജിത്തിനെ ട്രോളുന്ന വീഡിയോ; പോലീസുകാർ വേറെ വല്ല പണിക്കും പോകണമെന്ന് വി.മുരളീധരന്‍, ശ്രീജിത്തിന് പിന്തുണ

‘തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു ബാലന്‍സിംഗ്’ എന്നായിരുന്നു എംഎൽഎയുടെ പോസ്റ്റിന് താഴെ ഒരാൾ കമന്റിട്ടത്. ഒട്ടും വൈകാതെ തന്നെ എംഎല്‍എയുടെ മറുപടിയും വന്നു.’താങ്കളുടെ പിതാവിന്റെ സ്വത്ത് ആണെന്ന് അടിയന്‍ അറിഞ്ഞില്ല. അറിഞ്ഞിരുന്നേല്‍ അടിയന്‍ പോവില്ലായിരുന്നു’ ഇങ്ങനെയായിരുന്നു എംഎല്‍എയുടെ മറുപടി.

Tags

Related Articles

Post Your Comments


Back to top button
Close
Close