KeralaLatest NewsNews

ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10 ലക്ഷം വെട്ടിച്ച സംഭവം : സിപിഎം നേതാവിന് പണികിട്ടി

കാക്കനാട്: ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10 ലക്ഷം വെട്ടിച്ച സംഭവത്തില്‍ സിപിഎം നേതാവിന് പണികിട്ടി. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നു വന്‍ തുക തട്ടിയെടുത്ത സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം എം.എം.അന്‍വറിനെയാണ് സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. പ്രളയ ദുരുതാശ്വാസ ഫണ്ടില്‍ നിന്നും 10.54 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് നടപടി. പ്രളയ ദുരിതബാധിതനല്ലാത്ത അന്‍വറിന്റെ അക്കൗണ്ടിലേക്ക് പത്തരലക്ഷം രൂപ കളക്ടറേറ്റില്‍ നിന്നു അനധികൃതമായി നല്‍കുകയായിരുന്നു.

സംഭവം വിവാദമായതോടെ ജില്ലാ കളക്ടര്‍ എസ്.സുഹാസ് പണം തിരിച്ചുപിടിച്ചിരുന്നു. പ്രളയ സഹായത്തിന് അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് അന്‍വര്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. സംഭവത്തില്‍ കളക്ടറേറ്റിലെ ദുരിതാശ്വാസ സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന വിഷ്ണു പ്രസാദ്, സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം.എം.അന്‍വര്‍, കാക്കനാട് സ്വദേശി മഹേഷ് എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കളക്ടറേറ്റിലെത്തിയ അസിസ്റ്റന്റ് കമ്മിഷണര്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നു വിവരം ശേഖരിച്ചിരുന്നു. മഹേഷ് വഴിയാണ് അന്‍വറിന്റെ അക്കൗണ്ടിലേക്കു പണമെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button