Kallanum Bhagavathiyum
Latest NewsNewsMobile PhoneTechnology

ഗാലക്സി എം സീരീസിൽ പുതിയ ഫോൺ പുറത്തിറക്കി സാംസങ്

കാത്തിരിപ്പുകൾക്കൊടുവിൽ ഗാലക്സി എം സീരീസിൽ പുതിയ സ്മാർട്ട്
ഫോൺ പുറത്തിറക്കി സാംസങ്. എം 31 എന്ന മോഡൽ  ആണ്  പുറത്തിറക്കിയത്. 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, എക്സിനോസ് 9611 ചിപ്സെറ്റ്, 6000 എംഎഎച്ച് ബാറ്ററി, 15 വാട്സ് ഫാസ്റ്റ് ചാർജിങ് എന്നിവയാണ ഫോണിലെ പ്രധാന സവിശേഷതകൾ. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 2വിലാണ് ഫോൺ പ്രവർത്തിക്കുക.

SAMSUNG GALAXY M31

6 ജിബി റാമുള്ള രണ്ട് മെമ്മറി വേരിയന്റുകള്‍ ഫോണില്‍ ലഭ്യമാണ്. എന്‍ട്രി വേരിയന്റില്‍ 64 ജിബി സ്റ്റോറേജും ഉയര്‍ന്ന മെമ്മറി വേരിയന്റില്‍ 128 ജിബി സ്റ്റോറേജുമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇത് പ്രകാരം അടിസ്ഥാന വേരിയന്റിന് 14,999 രൂപയും ടോപ്പ് മോഡലിന് 15,999 രൂപയുമാണ് വില. ഓഫ്ലൈന്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി ഈ ഫോണ്‍ സ്വന്തമാക്കാം.

shortlink

Related Articles

Post Your Comments


Back to top button