KeralaLatest NewsNewsIndia

മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് ഇന്റര്‍സെക്സ് ആണെന്ന് തിരിച്ചറിഞ്ഞത്, പോയി ചത്തുകൂടെ എന്ന് ഒരുപാടുപേര്‍ ചോദിച്ചിട്ടുണ്ട് ,’നിങ്ങള്‍ ട്രാന്‍സ്ജെന്‍ഡറാണോ?; ദുരനുഭവങ്ങള്‍ പങ്കുവച്ച് വിജയരാജമല്ലിക

തിരുവനന്തപുരം: മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് ഇന്റര്‍സെക്സ് ആണെന്ന് തിരിച്ചറിഞ്ഞത്, പോയി ചത്തുകൂടെ എന്ന് ഒരുപാടുപേര്‍ ചോദിച്ചിട്ടുണ്ട് ,’നിങ്ങള്‍ ട്രാന്‍സ്ജെന്‍ഡറാണോ? എന്ന് ചോദിക്കുന്നവരും അനവധി. ദുരനുഭവങ്ങള്‍ പങ്കുവച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മലയാളത്തിലെ ആദ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രിയുമായ വിജയരാജമല്ലിക.

തൃശ്ശൂരില്‍ മനു. ജെ കൃഷ്ണന്‍ എന്ന പേരില്‍ പുരുഷനായി ജനിച്ച വ്യക്തി വിജരാജമല്ലികയായതിന് പിന്നില്‍ ഒരുപാട് കഥന കളകളുണ്ട്. ദുഷിച്ചു നോട്ടങ്ങളും അസഭ്യം പറയലും അവഗണനയുമെല്ലാം നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം അവസ്ഥകളെപ്പറ്റി തുറന്ന് പറയുകയാണ് വിജയരാജമല്ലിക. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തൃശ്ശൂര്‍ പ്രാദേശിക കേന്ദ്രം മലയാള വിഭാഗത്തിന്റെയും വനിതാസാഹിതി ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍ഗസംവാദം സര്‍ഗമല്ലികയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വന്ന കടുത്ത അവഗണനകളെ കുറിച്ച് വിജയരാജമല്ലിക ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘നിങ്ങള്‍ ട്രാന്‍സ്ജെന്‍ഡറാണോ?’, ജെന്‍ഡറും പേരുമൊക്കെ മാറ്റാനായി തൃശ്ശൂരിലെ ഓഫിസിലെത്തിയപ്പോള്‍ അവിടെയുള്ള ഉദ്യോഗസ്ഥന്റെ ചോദ്യം. ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു, ‘നിങ്ങള്‍ പുരുഷനാണോ?’. ആ ഒറ്റചോദ്യത്തോടെ ഞാന്‍ ഓഫീസ് കയറിയിറങ്ങേണ്ടി വന്നത് മൂന്നു വര്‍ഷമാണ്. എന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് ഞാനൊരു ഇന്റര്‍സെക്സ് ആണെന്ന് തിരിച്ചറിയുന്നത്. എന്നിട്ടും തളര്‍ന്നില്ല, എല്ലാവര്‍ക്കും അന്ന് മധുരം വാങ്ങിക്കൊടുത്തു, ജീവിതത്തിലെ പ്രചണ്ഡമായ ഒരു മുഹൂര്‍ത്തം എന്നുപറയാനാണ് ആഗ്രഹിക്കുന്നത്. സ്നേഹവും വിശ്വാസവും നഷ്ടപ്പെടുമ്പോഴാണ് ഒരു മനുഷ്യന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. അകാരണമായ ഭയത്തെ ഒഴിവാക്കണം. നിസ്സാരകാര്യങ്ങള്‍ക്ക് വേണ്ടി ആത്മഹത്യ ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളൂ, അതിനുമുമ്പ് നിങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കണം, ഒറ്റപ്പെടലുകളും വേദനകളും ഞങ്ങളോളം സഹിച്ചവരുണ്ടാകില്ല.

ആണ്‍, പെണ്‍, പ്രജനനം എന്നാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്. അത് മാറണം. എല്ലാവരെയും തുല്യമായി കാണാന്‍ കഴിയണം. കവിതകള്‍ പിറക്കുന്നത് അനുഭവങ്ങളില്‍ നിന്നാണ്. ട്രാന്‍സ്ജെന്‍ഡര്‍ കവിയെന്ന് അടയാളപ്പെടുത്താന്‍ കഴിഞ്ഞത് ആണുങ്ങള്‍ പറയാന്‍ അറച്ചതും പെണ്ണുങ്ങള്‍ പറയാന്‍ മറന്നതുമായ സത്യങ്ങള്‍ ലജ്ജയില്ലാതെ അവതരിപ്പിച്ചതിനാലാണെന്നും വിജയരാജമല്ലിക കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button