Latest NewsNewsIndia

വ​ള​ർ​ത്തു​നാ​യ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സൈ​നി​ക​ൻ വെ​ന്തു​മ​രി​ച്ചു

വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൈ​നി​ക​ൻ വെ​ന്തു​മ​രി​ച്ചു. ജമ്മു കശ്മീരിലെ ഗുൽമാർഗിലാണ് സംഭവം. മേജർ അങ്കിത് ബുദ്രജ് ആണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച രാത്രിയോടെയാണ് അങ്കിതിന്റെ വീട്ടിൽ തീപിടിത്തം ഉണ്ടായത്. ഭാര്യയെയും ഒരു നായയെയും പുറത്തെത്തിച്ച അങ്കിത്, ഒരു വളർത്തു നായയെ കൂടി പുറത്തെത്തിക്കുന്നതിനിടയിലാണ് ഗുരുതരമായി പൊള്ളലേറ്റത്. ശരീരമാസകലം പൊള്ളലേറ്റ അങ്കിത് വീടിനുള്ളില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം താ​ങ്മാ​ർ​ഗി​ലെ സ​ബ്-​ഡി​സ്ട്രി​ക്ട് ആ​ശു​പ​ത്രി​യി​ലേെ​ക്കു മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button