KeralaLatest NewsNewsTechnology

ഭാരത് എയര്‍ ഫൈബര്‍ പദ്ധതി, കേരളത്തിലെ ഈ നഗരത്തിൽ തുടക്കമിട്ട് ബിഎസ്എന്‍എല്‍ : ഇനിമുതൽ അതിവേഗ ഇന്റര്‍നെറ്റ്

കൊച്ചി : രാജ്യത്തെ ഭാരത് എയര്‍ ഫൈബര്‍ പദ്ധതിക്ക് തുടക്കമിട്ട് ബിഎസ്എന്‍എല്‍. റേഡിയോ തരംഗങ്ങള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ബിഎസ്എന്‍എല്‍ കൊച്ചിയിൽ ആരംഭിച്ചു. ഫ്‌ളാറ്റുകളിലും, ഓഫീസ് സമുച്ചയങ്ങളിലും ഒരൊറ്റ ഫൈബര്‍ കണക്ഷനിലൂടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഇതിലൂടെ ലഭ്യമാക്കാൻ സാധിക്കും. ബിഎസ്എന്‍എല്‍ ഡാറ്റക്കായി എല്ലായിടത്തേക്കും ഭൂഗര്‍ഭ കേബിളുകള്‍ എത്തിക്കേണ്ടതില്ല,കെട്ടിടത്തില്‍ ആവശ്യമായ കേബിളുകള്‍ ഒരുക്കി റേഡിയോ തരംഗങ്ങളിലൂടെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമാക്കാൻ സാധിക്കുന്ന സംവിധാനമാണിത്.

കൂടാതെ ബിഎസ്എന്‍എല്‍ ഫൈബര്‍ കണക്ഷന്‍ വഴി ടെലിവിഷന്‍ ചാനലുകളും കൊച്ചിയിൽ ലഭ്യമാകും.വോയ്‌സും,ഡാറ്റക്കും പുറമെ കേബിള്‍ ടി വി കൂടി ലഭ്യമാക്കുന്ന ട്രിപ്പിള്‍ പ്ലേ സര്‍വീസ് ആണ് ആരംഭിക്കുന്നത്. ഇന്റര്‍നെറ്റ് പ്രോട്ടോ കോള്‍ ടെലിവിഷന്‍ അഥവാ ഐപിടിവി സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിക്കുന്നതും കൊച്ചിയിൽ തന്നെയാണ്. സ്മാര്‍ട്ട് ടിവിയിലും സാധാരണ ടിവികളിലും സേവനം ലഭ്യാമാണ്. സാധാരണ ടിവി കളെ സ്മാര്‍ട്ട് ആക്കി മാറ്റാന്‍ 1600 രൂപ ചിലവില്‍ ഡിജിറ്റല്‍ മോഡം ഉൾപ്പെടുത്തിയാൽ മതി. ഇന്റര്‍നെറ്റ് ബ്രൗസിംങ്ങും ഇതിൽ സാധ്യമാകും.

Tags

Related Articles

Post Your Comments


Back to top button
Close
Close