Latest NewsNewsIndia

കലാപത്തിന് പ്രേരണ നല്‍കിയവര്‍ക്കും കലാപം നടത്തിയവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും, വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല : കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

ചണ്ഡീഗഢ്: വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍.  ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനിടെ ‘ദേശവിരുദ്ധരെ വെടിവച്ചു കൊല്ലൂ’ എന്ന് പ്രസംഗിച്ചിട്ടില്ല. നിങ്ങള്‍ കള്ളം പറയുകയാണെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ആദായ നികുതി വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വ്യാപാര – വ്യവസായ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണവേ വിദ്വേഷ പ്രസംഗം സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോഴാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Also read : യുവാവിനു നേരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂരമര്‍ദനം ,കമ്പിപ്പാര കൊണ്ട് അടിച്ചു വീഴ്ത്തി : ആക്രമണം നാട്ടുകാരുടെ കണ്‍മുന്നില്‍ വെച്ച്

വിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കാതെയാണ് മാധ്യമങ്ങള്‍ പലകാര്യങ്ങളും അവതരിപ്പിക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്. വിദ്വേഷ പ്രസംഗം സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ ന്റെ വകുപ്പുമായി ബന്ധപ്പെട്ടത് മാത്രമാകണം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍. മാധ്യമങ്ങള്‍ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കണം. കലാപവുമായി ബന്ധപ്പെട്ട് എന്ത് വിശദീകരണമാണ് നിങ്ങള്‍ക്ക് വേണ്ടത്. കലാപത്തിന് പ്രേരണ നല്‍കിയവര്‍ക്കും കലാപം നടത്തിയവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കും. തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം തുടങ്ങുകയാണ്. സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അടക്കമുള്ളവ ഉയര്‍ന്നേക്കാം. അതിനെല്ലാം മറുപടി നല്‍കും. നിങ്ങള്‍ക്ക് എന്തെങ്കിലും സമ്ബദ് വ്യവസ്ഥയെക്കുറിച്ച്‌ ചോദിക്കാനുണ്ടെങ്കില്‍ അതാകാമെന്നും 2025 ഓടെ ലോകത്തെ മൂന്നാമത്തെ ഏറ്റവും ശക്തമായ സമ്ബദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുന്നകാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനിടെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിർ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ പ്രതിപക്ഷം രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button