Latest NewsCricketNewsSports

കൊറോണ ; ഗാംഗുലി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കില്ല

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് മാര്‍ച്ച് 3 ന് ദുബായില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പങ്കെടുക്കില്ല. ഗാംഗുലിയെ കൂടാതെ സെക്രട്ടറി ജയ് ഷായും എ സി സി യോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു.

ഇന്ത്യയും പാകിസ്ഥാനും കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വഴിയൊരുക്കി അടുത്ത ഏഷ്യാ കപ്പ് ദുബായില്‍ നടക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഗാംഗുലി പറഞ്ഞു. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനാണ്, എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ ടീമിന് അയല്‍രാജ്യത്തേക്ക് പോകാന്‍ കഴിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെ ഏഷ്യാകപ്പ് വേദി ദുബായിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button