Latest NewsNewsIndia

വാക്കുകളുടെ മിത ഉപയോഗം നേതാക്കളെയും അണികളെയും പഠിപ്പിക്കണം; ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ്

ഡല്‍ഹി: വാക്കുകളുടെ മിത ഉപയോഗം നേതാക്കളെയും അണികളെയും പഠിപ്പിക്കണം. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവും ജോയിന്റ് ജനറല്‍ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബലെ. വാക്കുകള്‍ സൂക്ഷിച്ചും മിതമായും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ അയോധ്യ എംപി ലല്ലു സിംഗ്  സംഘടിപ്പിച്ച പരിപാടിയായ അയോധ്യ പര്‍വ് രണ്ടാം ദിവസത്തിലാണ് അദ്ദേഹത്തിന്റെ പരോക്ഷ വിമര്‍ശനം.

എന്നാല്‍ ദത്താത്രേയ ആരുടെയും പേര് പറയാതെയായിരുന്നു വിമര്‍ശനം ഉന്നയിച്ചത്. വാക്കുകളുടെ മിത ഉപയോഗമാണ് ശ്രീരാമന്‍ നമ്മളെ പഠിപ്പിച്ചതെന്നും ഈ പാഠം ബിജെപി നേതാക്കളെയും അണികളെയും പഠിപ്പിക്കണമെന്നു അദേഹം പറഞ്ഞു.

ശ്രീരാമന്‍ വാക്കുകള്‍ വാക്കുകള്‍ സൂക്ഷിച്ചും മിതമായും ഉപയോഗിച്ചതിനാലാണ് മര്യാദപുരുഷോത്തമന്‍ എന്ന് വിളിക്കുന്നെന്നും മനസില്‍തോന്നുതെന്തും വിളിച്ചുപറയരുതെന്ന അദ്ദേഹത്തിന്റെ സന്ദേശം ഇപ്പോള്‍ പ്രസക്തമാണെന്നും ദത്താത്രേയ ഓര്‍മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button