KeralaLatest NewsNewsIndia

നടി ലീന മരിയക്കെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നു; അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ബെംഗളൂരു; കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെയിവയ്പ് കേസിലെ പ്രതിയായ അധോലോക കുറ്റവാളി രവിപൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി രവി പൂജാരി സമ്മതിച്ചു.ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ ബംഗളൂരില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്.

പണം ആവശ്യപ്പെട്ടാണ് ലീന മരിയയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നതെന്ന് രവി പൂജാരി പറഞ്ഞു. രവി പൂജാരിയെ കേരളത്തിലേക്ക് കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. നിലവില്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി. കര്‍ണാടക പോലീസും രവി പൂജാരിയെ ചോദ്യം ചെയ്യുന്നുണ്ട്.

ശത്രുവായിരുന്ന ബാല സാള്‍ത്തേയെന്ന ക്രിമിനലിനെ കൊലപ്പെടുത്തിയതോടെയാണ് രവി കുപ്രസിദ്ധനായത്. നിരവധി രാഷ്ട്രീയക്കാരെയും, സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button