Latest NewsNewsIndia

മുഖം മിനുക്കി സാമ്ന !ശിവസേനയുടെ മുഖപത്രത്തിന് ഇന്ന് മുതൽ പുതിയ എഡിറ്റർ

സേനയുടെ അടിസ്ഥാന പ്രത്യയശാസ്ത്രവിശ്വാസങ്ങളും നിർണായക വിഷയങ്ങളിൽ നിലപാടുകളും പ്രചരിപ്പിക്കുന്നതിൽ സാമ്ന.

 

മുംബൈ : ശിവസേനയുടെ മുഖപത്രമാണ് സാമ്ന .സേനയുടെ അടിസ്ഥാന പ്രത്യയശാസ്ത്രവിശ്വാസങ്ങളും നിർണായക വിഷയങ്ങളിൽ നിലപാടുകളും പ്രചരിപ്പിക്കുന്നതിൽ സാമ്ന മുൻപന്തിയിലാണ്..ഇപ്പോഴിതാ സാമ്നയുടെ പുതിയ എഡിറ്റർ ആയി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയെ നിയമിച്ചുക്കൊണ്ട് അടിമുടി മിനുക്കുകയാണ് പാർട്ടി സ്വന്തം മുഖപത്രത്തെ .

സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്ററായി രാജ്യസഭാ എംപി സഞ്ജയ് റൌത്ത് തന്നെ തുടരും. 1989 ജനുവരി 23 മുതൽ ബാലസാഹേബ് താക്കറെ ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു. 2012 ൽ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ ഉദ്ദവ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു . ഇപ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെയിൽ നിന്നുമാണ് രശ്മി ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. രശ്മിയുടെ പാർട്ടിയിലേക്കുള്ള കടന്നുവരവിനും ഈ പുതിയ ദൌത്യവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു .  .

shortlink

Related Articles

Post Your Comments

Related Articles


Back to top button