Latest NewsNewsIndia

വിവാഹം കഴിച്ച സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും അവിഹിത ബന്ധം : ഭര്‍ത്താക്കമാരില്‍ നിന്ന് രഹസ്യമാക്കിവെയ്ക്കാന്‍ ഇവര്‍ക്ക് മിടുക്ക് കൂടുതല്‍ : പുതിയ സര്‍വേ ഫലങ്ങള്‍ ഞെട്ടിയ്ക്കുന്നതും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നതും

വിവാഹം കഴിച്ച സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും അവിഹിത ബന്ധം, ഭര്‍ത്താക്കമാരില്‍ നിന്ന് രഹസ്യമാക്കിവെയ്ക്കാന്‍ ഇവര്‍ക്ക് മിടുക്ക് കൂടുതല്‍ . പുറത്തുവന്നിരിയ്ക്കുന്ന പുതിയ സര്‍വേ ഫലങ്ങള്‍ ഞെട്ടിയ്ക്കുന്നതും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നതുമാണ്. വിവാഹിതരായ ഇന്ത്യക്കാരില്‍ 55 ശതമാനം പേരും ഒരു തവണയെങ്കിലും പങ്കാളിയോട് അവിശ്വസ്തത കാണിച്ചിട്ടുണ്ടെന്നാണ് പ്രമുഖ ഡേറ്റിങ് ആപ്ലിക്കേഷനായ ഗ്ലീഡന്റെ ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ട്. ഇണകളെ വഞ്ചിക്കുന്നതില്‍ 56 ശതമാനവും സ്ത്രീകളാണെന്നും വിവാഹേതര ബന്ധങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന ഡേറ്റിങ് ആപ്പിന്റെ സര്‍വേയിലുണ്ട്

വാസ്തവത്തില്‍, 48 ശതമാനം ഇന്ത്യക്കാരും ഒരേസമയം രണ്ട് ആളുകളുമായി പ്രണയത്തിലാകാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു. 46 ശതമാനം പേര്‍ ഒരു വ്യക്തിയുമായി പ്രണയത്തിലായിരിക്കുമ്പോള്‍ തന്നെ ചതിക്കാമെന്ന് കരുതുന്നു. ഈ കാരണത്താലാണ് പങ്കാളികള്‍ തമ്മില്‍ ക്ഷമിക്കാന്‍ തയ്യാറാകുന്നത്. 7 ശതമാനം പങ്കാളിയോട് രണ്ടാമതൊന്ന് ആലോചിക്കാതെ ക്ഷമിക്കും. സാഹചര്യങ്ങള്‍ വിശദീകരിക്കുകയാണെങ്കില്‍ 40 ശതമാനം പേര്‍ അങ്ങനെ ചെയ്യും. ഇതുപോലെ, 69 ശതമാനം പേരും അവരുടെ പങ്കാളി ക്ഷമിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നവരാണ്.

ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലായി 25 നും 50 നും ഇടയില്‍ പ്രായമുള്ള 1,525 വിവാഹിതരിലാണ് ഈ ഗവേഷണം നടത്തിയത്. 2017 ഏപ്രിലില്‍ ഇന്ത്യയിലെത്തിയ ഗ്ലീഡന്‍ രാജ്യത്ത് എട്ട് ലക്ഷം വരിക്കാരെ ഇതിനികം തന്നെ ചേര്‍ത്തിട്ടുണ്ട്.

ഇന്ത്യയിലെ വിവാഹമോചന നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 1 ശതമാനം ആണെന്നാണ് സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ആയിരം ദമ്പതികളില്‍ 13 പേര്‍ മാത്രമേ വേര്‍പ്പിരിയൊന്നുള്ളൂ. 90 ശതമാനം ഇന്ത്യന്‍ വിവാഹങ്ങള്‍ ഇപ്പോഴും കുടുംബങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. 5 ശതമാനം ദമ്പതികള്‍ മാത്രമാണ് പ്രണയത്തിലൂടെ വിവാഹം കഴിക്കുന്നത്.

കൂടാതെ, ഇന്ത്യയിലെ വിവാഹിതരില്‍ 49 ശതമാനം പേരും തങ്ങളുടെ പങ്കാളിയല്ലാതെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. അതേസമയം, 10 ല്‍ 5 പേരും ഇതിനകം തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് (47%). സ്ത്രീകളാണ് അവിശ്വാസത്തിന് ഏറ്റവും തടസ്സമില്ലാത്തതെന്നും കണ്ടെത്തി. ഇവരില്‍ 41 ശതമാനം പേര്‍ പങ്കാളിയല്ലാതെ മറ്റൊരാളുമായി പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ 26 ശതമാനം മാത്രമാണ് പുരുഷന്മാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button