KeralaLatest NewsNews

കൊറോണ വൈറസിന്റെ വ്യാപനം : കേരളത്തില്‍ നിന്ന് വിവിധ രാജ്യങ്ങളിലേയ്ക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി : വിശദാംശങ്ങള്‍ പുറത്തുവിട്ട് വിമാനത്താവള അധികൃതര്‍

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ കേരളത്തില്‍ നിന്നും വിവിധ രാജ്യങ്ങളിലേയ്ക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. നെടുമ്പാശേരിയില്‍ നിന്നുളള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. . സൗദി അറേബ്യയിലേക്കും മലേഷ്യയിലേക്കും കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്. സൗദി എയര്‍ലൈന്‍സ് ഈ മാസം 13 വരെയുളള സര്‍വീസുകളാണ് റദ്ദാക്കിയത്. മലേഷ്യയിലേക്കുളള സര്‍വീസുകള്‍ വെട്ടിക്കുറച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Read Also : കൊറോണ; വീണ്ടും ആശങ്ക, 65 രാജ്യങ്ങളിലായി 87,652 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു, മരണം 3000 വും കടന്നു

യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുകയാണ്. ലോകത്തിലുടനീളം 88,584 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്‌കോട്ട്ലന്‍ഡിലും, ഡോമിനിക്കന്‍ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ കൊറോണ ബാധിച്ച് പതിനേഴ് മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത് 1694 പേര്‍ ചികിത്സയിലുണ്ട്. ഇവിടെ മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button