Latest NewsUAENews

ഓ​ണ്‍​ലൈ​നി​ല്‍ സ്ത്രീ​ക്കു നേ​രെ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ ഇ​ന്ത്യ​ക്കാ​ര​നെതിരെ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്

ദു​ബാ​യ്: ഓ​ണ്‍​ലൈ​നി​ല്‍ സ്ത്രീ​ക്കു നേ​രെ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ ഇ​ന്ത്യ​ക്കാ​ര​നെതിരെ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്. സ്ത്രീ​ക്കു നേ​രെ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ ഇ​ന്ത്യ​ക്കാ​ര​നെ ജോ​ലി​യി​ല്‍​ നിന്നും പി​രി​ച്ചു​വി​ട്ടു. ഡ​ല്‍​ഹി​യി​ല്‍​നി​ന്നു​ള്ള നി​യ​മ​വി​ദ്യാ​ര്‍​ഥി​നി സ്വാ​തി ഖ​ന്ന പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ല്‍ എ​ഴു​തി​യ കു​റി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. സ്വാ​തി​യെ വേ​ശ്യ​യെ​ന്നും ഡ​ല്‍​ഹി ക​ലാ​പ​ത്തി​നി​ടെ പീ​ഡി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു.

ദേ​ര​യി​ലെ ഗോ​ള്‍​ഡ് സൂ​ക്കി​ന​ടു​ത്തു​ള്ള 24 ഗോ​ള്‍​ഡ് ഹോ​ട്ട​ലി​ലെ ഗ്രാ​ന്‍​ഡ് ബാ​ര്‍​ബെ​ക്യൂ ഇ​ന്ത്യ​ന്‍ റെ​സ്റ്റോ​റ​ന്‍റി​ല്‍ ഷെ​ഫാ​യ ത്രി​ലോ​ക് സിം​ഗി​നെ​യാ​ണു പി​രി​ച്ചു​വി​ട്ട​തെ​ന്ന് ഗ​ള്‍​ഫ് ന്യൂ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. റെ​സ്റ്റോ​റ​ന്‍റി​ലെ ഹെ​ഡ് ഷെ​ഫാ​യി​രു​ന്നു ത്രി​ലോ​ക്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ത്രി​ലോ​കി​നെ പി​രി​ച്ചു​വി​ട്ട​താ​യി റെ​സ്റ്റോ​റ​ന്‍റി​ന്‍റെ സ​ഹ ഉ​ട​മ എ​ച്ച്‌. ഗ​നി അ​റി​യി​ച്ചു. ഇ​യാ​ളു​ടെ ക​രാ​ര്‍ റ​ദ്ദാ​ക്കി​യെ​ന്നും വിസ റ​ദ്ദാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്നും ഗ​നി വ്യ​ക്ത​മാ​ക്കി. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബൈ​ന്‍​ജ​വാ​ഡി സ്വ​ദേ​ശി​യാ​യ ത്രി​ലോ​ക് ര​ണ്ടു വ​ര്‍​ഷ​മാ​യി ഈ ​റെ​സ്റ്റോ​റ​ന്‍റി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ALSO READ: ബീജം നിറച്ച സിറിഞ്ചുമായി യുവതിയെ ആക്രമിച്ച യുവാവ് പിടിയിൽ; സമാന രീതിയിൽ സ്ത്രീകളെ ആക്രമിക്കുന്നതിൽ പ്രതി ആനന്ദം കണ്ടെത്തിയിരുന്നെന്ന് പൊലീസ്

സ്ത്രീ​ക്കു നേ​രെ ബ​ലാ​ത്സം​ഗ ഭീ​ഷ​ണി മു​ഴ​ക്കി​യ സംഭവം വി​വാ​ദ​മാ​യ​തോ​ടെ നി​ര​വ​ധി പേ​ര്‍ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഭീ​ഷ​ണി വാ​ര്‍​ത്ത​യാ​യ​തോ​ടെ​യാ​ണ് ത്രി​ലോ​കി​നെ ക​ണ്ടെ​ത്തു​ന്ന​തും ജോ​ലി​യി​ല്‍​നി​ന്നു പി​രി​ച്ചു​വി​ടു​ന്ന​തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button