KeralaLatest NewsNews

പെണ്‍കുട്ടി ബസ്‌ഡ്രൈവറുടെ സീറ്റില്‍ കാല്‍ കയറ്റി വെച്ചതിനെ ചൊല്ലി തര്‍ക്കം : പെണ്‍കുട്ടി കാമുകനെ വിളിച്ചുവരുത്തി യാത്രക്കാരുടെ മുന്നില്‍ ‘ഷോ’ നാടകം, ഡ്രൈവറെ കയ്യേറ്റം ചെയ്തു : സംഭവം അറിഞ്ഞ യാത്രക്കാരും നാട്ടുകാരും

തൃശൂര്‍ : പെണ്‍കുട്ടി ബസ്ഡ്രൈവറുടെ സീറ്റില്‍ കാല്‍ കയറ്റി വെച്ചതിനെ ചൊല്ലി തര്‍ക്കം , പെണ്‍കുട്ടി കാമുകനെ വിളിച്ചുവരുത്തി യാത്രക്കാരുടെ മുന്നില്‍ ‘ഷോ’ നാടകം, ഡ്രൈവറെ കയ്യേറ്റം ചെയ്തു. പെണ്‍സുഹൃത്തിനു മുന്‍പില്‍ ‘ഷോ’ നടത്താനായി, കാര്‍ കൊണ്ടിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ യുവാവും പെണ്‍കുട്ടിയും പൊലീസിന്റെ പിടിയിലാകുകയും ചെയ്തു. ഡ്രൈവറെ മര്‍ദിക്കുന്നതിനിടെ ഉണ്ടായ പിടിവലിയില്‍ താക്കോല്‍ പൊട്ടിപ്പോയതുകൊണ്ട് ബസിന്റെ ഓട്ടമാറ്റിക് വാതില്‍ തുറക്കാനാവാത്തതിനാല്‍ പെണ്‍കുട്ടിയുമായി കടന്നുകളയാനുള്ള യുവാവിന്റെ ശ്രമം പൊളിഞ്ഞു. യുവാവിനെതിരെ കേസെടുത്തു. പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് തൊട്ടില്‍പ്പാലം ഡിപ്പോയുടെ സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ ബാലുശേരി പറാഞ്ചേരി ടി.പി.രതീഷിനാണു മര്‍ദനമേറ്റത്. തന്റെ സീറ്റില്‍നിന്നു കാല്‍മാറ്റാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. തൊട്ടില്‍പ്പാലത്തു നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസില്‍ ഡ്രൈവര്‍ സീറ്റിനു തൊട്ടുപിന്നില്‍ ഇരിക്കുകയായിരുന്ന യുവതി വളാഞ്ചേരിയില്‍ വച്ച് കാല്‍ ഡ്രൈവര്‍സീറ്റിലേക്കു കയറ്റിവച്ചപ്പോള്‍ തന്റെ ദേഹത്തു തട്ടിയെന്നും കാല്‍ മാറ്റാന്‍ ആവശ്യപ്പെട്ട ഉടന്‍ പെണ്‍കുട്ടി അനുസരിച്ചുവെന്നും രതീഷ് പറയുന്നു.

എന്നാല്‍, 11.30ന് തൃശൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവേശന കവാടത്തിലെത്തിയപ്പോള്‍ കാറുമായി ബസിനെ മറികടന്ന് യുവാവ് ബസ് തടയുകയായിരുന്നു. പെണ്‍കുട്ടിയോടു മാപ്പുപറയണമെന്ന് ഡ്രൈവറോട് ആവശ്യപ്പെടുകയും പുറത്തുനിന്ന് ഡ്രൈവറെ മര്‍ദിക്കുകയുമായിരുന്നു. സീറ്റിനും സ്റ്റിയറിങ്ങിനും മറ്റും കേടുപാടു സംഭവിച്ചു. ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ താക്കോല്‍ പൊട്ടി. വാതില്‍ തുറക്കാനാവാത്ത സ്ഥിതിയായി. പെണ്‍കുട്ടിയുമായി കാറില്‍ രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമം ഇതോടെ പാളി.

ബസ് സ്റ്റാന്‍ഡിനകത്തേക്കു കൊണ്ടിട്ടപ്പോള്‍ പെണ്‍കുട്ടിയെ അന്വേഷിച്ച് ആണ്‍സുഹൃത്ത് സ്റ്റാന്‍ഡിനകത്തേക്കും സുഹൃത്തിനെ തേടി പെണ്‍കുട്ടി കാറിനടുത്തേക്കും ഓടുക കൂടി ചെയ്തതോടെ എല്ലാവരുടെയും ശ്രദ്ധ ഇവരിലേക്കാവുകയും തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button