KeralaLatest NewsNews

ചേര്‍ത്തലയില്‍ കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി

ചേര്‍ത്തല: ചേര്‍ത്തലയില്‍ കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി. ചേര്‍ത്തലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുമാണ് രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായത്. പെൺകുട്ടികൾക്ക് പന്ത്രണ്ട് വയസ്സാണ് പ്രായം.

ചേര്‍ത്തലയ്ക്ക് സമീപം കുറുപ്പന്‍കുളങ്ങരയില്‍നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞ ഒരു വീട്ടമ്മ വിവരം പോലീസില്‍ അറിയിച്ചതോടെയാണ് രണ്ടരമണിക്കൂര്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമായത്. വിദ്യാര്‍ഥിനികളെ തിങ്കളാഴ്‌ച വൈകിട്ടോടെയാണ് കാണാതായത്. ചേര്‍ത്തലയിലെ സ്‌കൂള്‍ വിട്ട് നാല് മണിക്ക് ശേഷമാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതാകുന്നത്.

ALSO READ: ദേവനന്ദ പഠിച്ചിരുന്ന സ്‌കൂളിലെ ഒന്നാം ക്ലാസ് മുറിക്കു ദേവനന്ദയുടെ പേരിടാന്‍ സ്‌കൂള്‍ അധികൃതര്‍

പോലീസിന് പൂര്‍ണ പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button