KeralaNattuvarthaLatest NewsNews

കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനടിയില്‍പ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

വയനാട് : കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തിനടിയില്‍പ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. വയനാട് പടിഞ്ഞാറത്തറയിലുണ്ടായ അപകടത്തിൽ തമിഴ്‌നാട് ഈറോഡ് സ്വദേശി ശിവരാജ് (50) ആണ് മരിച്ചത്. പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലില്‍ റോഡ് പണിക്കായി കോൺക്രീറ്റ് മിക്സിംഗ് നടത്തുന്നതിനിടെ, റോഡിന്‍റെ അരികില്‍ കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രം മറിയുകയും ശിവരാജ് അതിനടിയില്‍ കുടുങ്ങുകയുമായിരുന്നു.

Also read : തെരുവ് നായയുടെ കടിയേറ്റ് വൃദ്ധയ്ക്ക് ദാരുണാന്ത്യം

ഉടൻ തന്നെ പ്രദേശത്തെ രണ്ട് ജെസിബികള്‍ ഒന്നിച്ച് യന്ത്രം പൊക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ കല്‍പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി ശിവകുമാറിനെ പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ മാനന്തവാടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button