Latest NewsNewsInternational

കൊറോണ; ചൈനയ്ക്ക് അകത്ത് പടരുന്നതിനേക്കാള്‍ വേഗത്തിലാണ് വൈറസ് മറ്റ് രാജ്യങ്ങളില്‍ പടരുന്നത്, മുന്നറിയിപ്പുമായി ഡബ്യുഎച്ച്ഒ

ജനീവ: കൊറോണ വൈറസ് ചൈനയ്ക്ക് അകത്ത് പടരുന്നതിനേക്കാള്‍ വേഗത്തിലാണ് മറ്റ് രാജ്യങ്ങളില്‍ പടരുന്നതെന്ന് ഡബ്യുഎച്ച്ഒ. ലോക രാജ്യങ്ങളിലെല്ലാം കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയേക്കാള്‍ എട്ടിരട്ടി വേഗത്തിലാണ് വൈറസ് പടരുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് ഗെബ്രെയ്സിസ് വ്യക്തമാക്കി. വൈറസ് നിയന്ത്രണ വിധേയമല്ലാതെ മറ്റ് രാജ്യങ്ങളിലേക്കും പകരുന്നതിനാല്‍ സ്ഥിതി ആശങ്കാജനകമാണെന്നും ആശങ്കപ്പെടുത്തുന്ന തോതിലാണ് വൈറസ് ബാധ ഉയരുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചൈനയ്ക്ക് പുറത്ത് ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നിവിടങ്ങളിലെ വൈറസ് ബാധയാണ് ഏറ്റവും കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നതെന്ന് ടെഡ്രോസ് ഗ്രെബ്രെയ്സിസ് പറഞ്ഞു. സൗത്ത് കൊറിയയില്‍ കര്‍ശന നിരീക്ഷണം ഫലം കാണുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.

അതേ സമയം വൈറസ് ബാധയേറ്റ് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറാനില്‍ 66 പേരും ഇറ്റലിയില്‍ 52 പേരും രോഗബാധയെ തുടര്‍ന്ന് മരിച്ചു. ഇറ്റലിയില്‍ 1,835 പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവടെ 19 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്താകെ വൈറസ് ബാധിതരുടെ എണ്ണം 90,912 കവിഞ്ഞു. രോഗം ബാധിച്ച് മരിച്ചവര്‍ 3,117 ആയി.60 രാജ്യങ്ങളിലാണ് നിലവില്‍ വൈറസ് ബാധിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button