KeralaLatest NewsNewsIndia

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 120 രൂപ കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു. പവന് ഇന്ന് കൂടിയത് 120 രൂപ. ഇതോടെ പവന് 31,240 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,905 രൂപയിലെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. ഫെബ്രുവരി 27 നും സ്വര്‍ണവിലയില്‍ 120 രൂപ വര്‍ധിച്ചിരുന്നു.

വിലവര്‍ധനയുടെ പ്രധാന കാരണമായ കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ്. ഈ വര്‍ഷം തന്നെ വിലയില്‍ ആറുശതമാനമാണ് വിലവര്‍ധനവുണ്ടായത്.യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റംവരുത്താതിരുന്നതും കൂടുതല്‍ ആദായം ലഭിക്കുന്ന സ്വര്‍ണ്ണത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button