Latest NewsNewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

തേജ്പുര്‍: പീഡനങ്ങളും സത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങളും ദിനം പ്രതി വര്‍ധിച്ച് വരികയാണ്. പിഞ്ചുകുഞ്ഞുങ്ങളെ പോലും മനസാക്ഷിയില്ലാതെ പീഡിപ്പിച്ച് കൊല്ലുന്ന നാടാണിത്. സ്‌കൂളിലോ എന്തിന് വീടിനുള്ളില്‍ പോലും നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരല്ല എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് അടുത്തിടെയായി കണ്ട് വരുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിദ്യ പകര്‍ന്നു നല്‍കേണ്ട അധ്യാപകന്‍ തന്നെ പീഡിപ്പിക്കുന്നതും സ്വന്തം പിതാവിനാലും മുത്തച്ഛനാലും കുട്ടികള്‍ പീഡിക്കുന്ന വാര്‍ത്തകളും പുറത്ത വരുന്നുണ്ട്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായ വാര്‍ത്തകളാണ് നമ്മളെ ഞെട്ടിപ്പിച്ചത്.

അസമിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ബിശ്വനാഥ് ജില്ലയില്‍, ചക്ല ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി, പാര്‍ട്ടിയാണെന്നു പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിപ്പിച്ച ശേഷം പീഡിപ്പിച്ചു കൊലപ്പടുത്തി വീടിനടുത്തെ മരത്തില്‍ കെട്ടിത്തൂക്കുകയുമായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഏഴ് വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയ്‌ക്കെത്തിയ ഏഴ് ആണ്‍കുട്ടികളാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button