Latest NewsNewsIndia

ബി.ജെ.പി നേതാവ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു

ചണ്ഡിഗഡ്•മുതിർന്ന ബിജെപി നേതാവും കൗൺസിലറുമായ അരുൺ വാധ്വ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.

ചണ്ഡിഗഡിൽ നടന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് ഹർപാൽ സിംഗ് ചീമ വാധ്വയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

രണ്ടുതവണ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട വാധ്വ, വികസനം ഒഴികെയുള്ള വിഷയങ്ങളില്‍ ബിജെപി നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാലാണ് താൻ ആം ആദ്മി പാർട്ടിയിൽ ചേർന്നുവെന്ന് അവകാശപ്പെട്ടു.

പാർട്ടി തനിക്ക് ടിക്കറ്റ് അനുവദിച്ചാൽ 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫാസിൽക്കയിൽ നിന്ന് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button