Latest NewsNewsBusiness

ഓഹരി വിപണിയിൽ ഉണർവ് : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു

മുംബൈ : ഓഹരി വിപണിയിൽ ഉണർവ്, വ്യാപാര ആഴ്ചയിലെ രണ്ടാം ദിനം അവസാനിച്ചത് നേട്ടത്തിൽ. സെൻസെക്സ് 411.09 പോയിന്റ് ഉയർന്ന് 38555.11ലും, നിഫ്റ്റി 151.50 പോയിന്റ് ഉയർന്ന് 11284.30ലുമാണ് വ്യാപാരം അവസാനിച്ചത്. കൊറോണ ഭീതിയില്‍ ഏഴുദിവസം തുടര്‍ച്ചയായ നഷ്ടത്തിൽ ആയതിനു ശേഷമാണ് വിപണി ഉയർന്നത്.

ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1138 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഉള്‍പ്പടെയുള്ള സൂചികള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ് അവസാനിച്ചത്. വേദാന്ത, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, സീ എന്റര്‍ടെയന്‍മെന്റ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും, ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button