KeralaLatest NewsNews

കൊറോണവൈറസ്; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വരുമാനം കുറയുന്നത് സംസ്ഥാനത്തെ ബാധിക്കുമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക നിലയെ കൊറോണ വൈറസ് പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കയറ്റുമതി നിലയ്ക്കാനും ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. വിദേശികളുടെ വരവ് വന്‍തോതില്‍ കുറഞ്ഞു. നിലവില്‍ സൗദി അറേബ്യ തീര്‍ത്ഥാടനത്തിന് നിയന്ത്രണം വെച്ചു. ഇത് അവരുടെ സാമ്പദ് ഘടനയെ താറുമാറാക്കും. വരുമാനം കുറയുന്നത് സംസ്ഥാനത്തെ നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഇലക്ട്രിക്കല്‍ മേഖലകളെയെല്ലാം മാന്ദ്യം ബാധിക്കുന്നുണ്ട്. തൊഴിലില്ലായ്മ വർധിക്കുന്നുവെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button