Latest NewsNewsInternationalGulf

കോ​വി​ഡ്​-19: ഇറാനിൽ മരിച്ചവരുടെ എണ്ണം 92; കൊറോണ ബാ​ധ​യേ​റ്റ​വരുടെ ഏറ്റവും പുതിയ കണക്ക് പുറത്തു വിട്ട് മന്ത്രാലയം

ബെ​യ്​​ജി​ങ്​: കോ​വി​ഡ്​-19 മൂലം ഇറാനിൽ മരണ സംഖ്യ ഉയരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 92 പേർ വൈറസ് ബാധ മൂലം മരിച്ചു. അതേസമയം, കൊറോണ ബാ​ധ​യേ​റ്റ​വർ 2922 ആ​യെ​ന്നും ആ​രോ​ഗ്യ മന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​മെ​മ്ബാ​ടും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും സ്​​കൂ​ളു​ക​ളും മാ​ര്‍​ച്ച്‌​ പ​കു​തി വ​രെ അ​ട​ച്ചി​ടാ​ന്‍ ഇ​റ്റ​ലി തീ​രു​മാ​നി​ച്ചു. യൂ​റോ​പ്പി​ല്‍ ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ്​ ബാ​ധ​യു​ള്ള രാ​ജ്യ​മാ​ണ്​ ഇ​റ്റ​ലി. ഇ​വി​ടെ ഇ​തു​വ​രെ 79 പേ​രാ​ണ്​ മ​രി​ച്ച​ത്. 2500ഓ​ളം പേ​ര്‍​ക്ക്​ രോ​ഗ​ബാ​ധ​യേ​റ്റു. രോ​ഗ​വ്യാ​പ​നം ത​ട​യാ​നും ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും ലോ​ക​ബാ​ങ്ക്​ വികസ്വര രാ​ജ്യ​ങ്ങ​ള്‍​ക്ക്​ 1200 കോ​ടി ഡോ​ള​ര്‍ (ഏ​ക​ദേ​ശം 88,000 കോ​ടി രൂ​പ) സ​ഹാ​യം ന​ല്‍​കും.

അതേസമയം, 14 കേ​സു​ക​ള്‍ മ​ലേ​ഷ്യ​യി​ല്‍ പു​തു​താ​യി റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. രോ​ഗ​ബാ​ധ ത​ട​യാ​മെ​ന്നു​ത​ന്നെ​യാണ്​ ഇ​പ്പോ​ഴും ക​രു​തു​ന്ന​തെ​ന്ന്​ ‘ലോ​കാ​രോ​ഗ്യ സം​ഘ​ട​ന’ വ്യ​ക്ത​മാ​ക്കി. ഇ​ത്​ ‘ഫ്ലൂ​വി’​നേ​ക്കാ​ള്‍ ഭീ​ക​ര​മാ​ണെ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല. എ​ന്നാ​ല്‍, വ്യാ​പ​നം ത​ട​യാ​നാ​കും. ‘ഫ്ലൂ’ ​മൂ​ല​മു​ള്ള മ​ര​ണ​നി​ര​ക്ക്​ ഒ​രു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണെ​ങ്കി​ല്‍ കോ​വി​ഡ്​ മ​ര​ണ​നി​ര​ക്ക്​ ആ​ഗോ​ള​ത​ല​ത്തി​ല്‍ 3.4 ശ​ത​മാ​ന​മാ​ണ്.

ALSO READ: കോവിഡ് 19 : ഇന്ത്യയിലെ പേ ടി എം ജീവനക്കാരന് കൊറോണ; രണ്ടു ദിവസത്തേക്ക് കമ്പനി അടച്ചു

ജ​ര്‍​മ​നി​യി​ല്‍ 44 പു​തി​യ വൈ​റ​സ്​ ബാ​ധ​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഇ​തോ​ടെ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 240 ആ​യി. ഇ​റാ​ഖി​ല്‍ ആ​ദ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. കു​ര്‍​ദ്​ മേ​ഖ​ല​യാ​യ സു​ലൈ​മാ​നി​യ​യി​ലാ​ണ്​ 70കാ​ര​ന്‍ മ​രി​ച്ച​ത്. പോ​ള​ണ്ട്, മൊ​റോ​ക്കോ, അ​ര്‍​മീ​നി​യ, അ​ര്‍​ജ​ന്‍​റീ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ദ്യ കോ​വി​ഡ്​ കേ​സു​ക​ള്‍ സ്​​ഥി​രീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button