Latest NewsNewsInternational

പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളില്‍ ഇന്ത്യ കാര്യമായി ഇടപെടണമെന്ന് ആവശ്യം : ഇന്ത്യയോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത് യു.എന്‍

ന്യൂഡല്‍ഹി : കാലങ്ങളായി നീണ്ടുനില്‍ക്കുന്ന ഇറാന്‍-ഇസ്രയേല്‍ പ്രശ്‌നപരിഹാരത്തിനായ ഇന്ത്യ കാര്യമായി ഇടപെടണമെന്ന് യു.എനിന്റെ ആവശ്യം.പശ്ചിമേഷ്യയിലെ ഈ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇന്ത്യ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭ പലസ്തീന്‍ കമ്മിറ്റി ആണ് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി കമ്മിറ്റി അംഗങ്ങള്‍ ഇന്ത്യ സന്ദര്‍ശിച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും.

സെനഗലിന്റെ യുഎന്‍ അംബാസഡര്‍മാരും പ്രതിനിധികളും , ഇന്തോനേഷ്യ , മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രതിനിധി സംഘം ഇന്ത്യയിലെത്തുക. പലസ്തീനും ഇസ്രയേലുമായി ഒരു പോലെ ബന്ധമുള്ള രാജ്യമായ ഇന്ത്യ വിഷയത്തില്‍ കൂടുതല്‍ ഇടപെടണമെന്ന ആവശ്യമാണ് കമ്മിറ്റി ഉന്നയിക്കുന്നത്. പലസ്തീനിലെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഇന്ത്യ സഹായിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button