Latest NewsNewsGulfOman

ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

മസ്‌ക്കറ്റ് : പ്രവാസി മലയാളി ഒമാനിൽ മരിച്ചു. സലാലയിലെ റസ്റ്റോറന്റില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അന്‍വര്‍ (47) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

Also read : ഗൾഫ് രാജ്യത്ത് ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു : വൈറസ് ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി

താമസ സ്ഥലത്തുവെച്ച് അന്‍വറിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും   രക്ഷിക്കാനായില്ല. പത്ത് വര്‍ഷത്തോളമായി സലാലയില്‍ താമസിച്ചുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button