Latest NewsNewsIndia

ജമ്മു കശ്‌മീരിലെ സാമൂഹ്യമാധ്യമങ്ങൾക്കുള്ള നിരോധനത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ

2 ജി സ്‌പീഡിലായിരിക്കും ജമ്മു കശ്‌മീരിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകുക

ശ്രീനഗർ: ജമ്മു കശ്‌മീരിലെ സാമൂഹ്യമാധ്യമങ്ങൾക്കുള്ള നിരോധനം പൂർണ്ണമായി പിൻവലിച്ച് കേന്ദ്ര സർക്കാർ. ഏഴ് മാസങ്ങൾക്കുശേഷമാണ് കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്‌മീരിൽ സാമൂഹ്യമാധ്യമങ്ങൾക്കുള്ള വിലക്ക് പൂർണ്ണമായി പിൻവലിക്കുന്നത്.

ജമ്മു കശ്‌മീരിലെ ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് സാമൂഹ്യമാധ്യമങ്ങൾക്കുള്ള വിലക്ക് നീക്കിയത്. 2 ജി സ്‌പീഡിലായിരിക്കും ജമ്മു കശ്‌മീരിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകുക. കശ്‌മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതും സാമൂഹ്യമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതും.

ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ഇന്റർനെറ്റ് നിരോധനം ജനുവരി 12 നാണ് ഭാഗികമായി നീക്കിയത്. ബ്രോഡ്‌ബാൻഡ് സർവീസുകൾ പുനസ്ഥാപിച്ചിരുന്നു. സുപ്രീം കോടതി വിധിയെ തുടർന്നാണ് അവശ്യ സേവനങ്ങൾ പുനസ്ഥാപിച്ചത്.

ALSO READ: ജനങ്ങള്‍ ‘കൊറോണ കൊറോണ’ എന്നു പറഞ്ഞ് നിലവിളിക്കുന്നതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കി മമത ബാനർജി

എന്നാൽ, സോഷ്യൽ മീഡിയകൾക്കുള്ള വിലക്ക് തുടർന്നിരുന്നു. സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ അവശ്യ സേവനങ്ങൾക്കായാണ് ഇന്റർനെറ്റ് സേവനം ആദ്യം പുനസ്ഥാപിച്ചത്. പിന്നീട് ഘട്ടം ഘട്ടമായാണ് നിരോധനങ്ങൾ റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button