Latest NewsNewsIndia

എഴുപതു വർഷങ്ങളായി ഭിന്നിച്ച് ഭരിക്കുക എന്ന നയം സ്വീകരിക്കുന്ന കോൺഗ്രസ്സിന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ -രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി .

ഡൽഹിയിലെ കലാപബാധിത മേഖലകൾ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പത്ര മാധ്യമങ്ങളോട് നടത്തിയ പരാമർശങ്ങൾ വിവാദമായിരിക്കുകയാണ് . ഇന്ത്യയെ ഭിന്നിപ്പിച്ചു കത്തിക്കുന്നത് ഭരണപക്ഷമാണെന്ന് രാഹുൽ പ്രസ്താവിച്ചിരുന്നു.  ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ചിരിക്കുകയാണ് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി.

കഴിഞ്ഞ 70 വർഷത്തോളമായി ഭിന്നിപ്പ് നയം കൊണ്ടുനടക്കുന്നവരുടെ ഇത്തരം പ്രസ്താവനകളെ ബാലിശമായി തള്ളിക്കളയുന്നു . അറുപത് വർഷത്തോളം രാജ്യം ഭരിച്ചിരുന്നവർ സ്വീകരിച്ചിരുന്ന നയമായിരുന്നു ഭിന്നിച്ച് ഭരിക്കുകയെന്നത് . ആ നയം തന്നെയാണ് കോൺഗ്രസ്സ് പാർട്ടിയെ ഇന്നത്തെ നിലയിൽ ആക്കിയത്തിന് പിന്നിൽ . രാജ്യത്തെ രണ്ടു തട്ടുകളിലാക്കി ഭരിച്ചിരുന്നവർ ,ഇന്നും അതേ നയം സ്വീകരിച്ചു തെരെഞ്ഞെടുപ്പിനെ നേരിടുന്നവർ നടത്തുന്ന ഇത്തരം പ്രസ്താവനകൾക്ക് ജനങ്ങൾ ചവറ്റുകൊട്ടയിലാണ് സ്ഥാനം നല്കുന്നത് .

“രാഹുൽഗാന്ധി  എപ്പോഴും തികച്ചും ബാലിശമായ പ്രസ്താവനകളാണ്  നൽകാറുണ്ട്അത് അയാളുടെ പക്വതക്കുറവിനെയും വിവേകമില്ലായ്മയെയുമാണ് കാണിക്കുന്നത് . 70 വർഷമായി ഭിന്നിപ്പിന്റെ  ഭരണനയം തുടർന്ന കോൺഗ്രസ്സ് എന്ത് നേടി ? ഇപ്പോൾ ഈ പാർട്ടിയുടെ സ്ഥാനം എന്താണ് ? വെള്ളക്കാർ തുടർന്നുപോന്ന ഭിന്നിച്ചു ഭരിക്കുക എന്ന തന്ത്രത്തെ പുതിയ കുപ്പിയിൽ ആക്കി ഭരണം തുടർന്ന്  ഇന്ത്യയെ നശിപ്പിച്ച കോൺഗ്രസ്സ് പാർട്ടിക്ക് കാലം മാപ്പ് കൊടുക്കില്ല . അദ്ദേഹം പ്രതികരിച്ചു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button