Latest NewsNewsIndia

മരണ സംഖ്യ ഉയർന്നു; ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്ത്

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി ഉയര്‍ന്നു. ആശുപത്രികള്‍ പുറത്തുവിട്ട കണക്കനുസരിച്ചാണ് മരണസംഖ്യ ഉയര്‍ന്നത്. നാല് ആശുപത്രികള്‍ പുറത്ത് വിട്ട കണക്ക് പ്രകാരമാണ് മരണ സംഖ്യ 53 ആയി ഉയര്‍ന്നത്.

20 നും 40 വയസിനുമിടെ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയുമെന്ന് ജിടിബി ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 298 പേര്‍ ജിടിബിയില്‍ ചികിത്സയില്‍ കഴിയുന്നു. ഗുരു തേഖ് ബഹാദൂര്‍ (ജിടിബി) ആശുപത്രിയില്‍ 44 പേരും, മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അഞ്ച് പേരും, ലോക് നായക് ആശുപത്രിയില്‍ മൂന്ന് പേരും, ഒരാള്‍ ജഗ് പ്രവേശ് ചന്ദ്ര ആശുപത്രിയിലും മരിച്ചെന്നാണ് വ്യക്തമാക്കുന്നത്.

ALSO READ: പതിനേഴുകാരിയിൽ നിന്ന് 13 വയസ്സുകാരന് നേരിടേണ്ടി വന്നത് ക്രൂര ലൈംഗിക പീഡനം; യുവതി മറ്റൊരാളെ വിവാഹം കഴിച്ച ശേഷവും ആൺകുട്ടിയോടുള്ള പീഡനം തുടർന്നു; ഒടുവിൽ യുവതി ഗർഭിണിയായപ്പോൾ അച്ഛനാരെന്നറിയാൻ ഡിഎന്‍എ ടെസ്റ്റ്

കലാപവുമായി ബന്ധപ്പെട്ട് 654 കേസുകളും രജിസ്റ്റര്‍ ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തിലേക്ക് വഴിമാറിയത്. 1820 പേരെ അറസ്റ്റ് ചെയ്തു. കലാപത്തില്‍ 79 വീടുകളും 327 വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button