KeralaLatest NewsIndia

ബിജെപിയുടെ സംസ്ഥാന വക്താവായി സന്ദീപ് വാര്യർ

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുത്തു. ചാനലുകളിലെ ബിജെപിയുടെ സ്ഥിരം തീപ്പൊരി മുഖമായ സന്ദീപ് വാര്യർ തന്നെയാണ് സംസ്ഥാന വക്താവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നേരത്തെ യുവമോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു സന്ദീപ്. അടുത്തയിടെ വിവാദമായ കരുണ മ്യൂസിക് ഷോയുടെ അഴിമതികൾ പുറത്തു കൊണ്ടുവന്നത് സന്ദീപ് വാര്യർ ആയിരുന്നു. സന്ദീപ് വക്താവായതോടെ ആവേശത്തിലാണ് കേരളത്തിലെ ബിജെപി പ്രവർത്തകർ.

ചാനലുകളിൽ ബിജെപി നേതാക്കളെ സ്ഥിരം സംസാരിക്കാൻ അനുവദിക്കാതെ അവതാരകരുൾപ്പെടെ അധിക്ഷേപിക്കുന്ന നിലപാട് മാറ്റി മറിച്ചത് സന്ദീപ് ആണെന്നാണ് ഇവരുടെ പക്ഷം. സമൂഹത്തിന്റെ നാനാ മേഖലകളില്‍ നിന്നുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിയാണ് ബിജെപിയുടെ സംസ്ഥാന ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചത്. ബിജെപി സംസ്ഥാന വക്താക്കൾ ആയി സന്ദീപ് വാര്യർക്ക് പുറമെ
എം എസ് കുമാര്‍, ബി ഗോപാലകൃഷ്ണന്‍ എന്നിവരും തൽസ്ഥാനത്തു തുടരും.  കണ്ണൂരിലെ സിപിഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സദാനന്ദന്‍ മാസ്റ്റര്‍, മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍ തുടങ്ങി പ്രഗത്ഭരുടെ നിരതന്നെ ഭാരവാഹി പട്ടികയിലുണ്ട്.

പുതു തലമുറയില്‍ പെട്ട നിരവധി പേരാണ് ഭാരവാഹി പട്ടികയില്‍ ഇടം പിടിച്ചത്.ബിജെപിയില്‍ ഭിന്നത ഉണ്ടെന്ന തല്‍പര കക്ഷികളുടെ കുപ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ് ഭാരവാഹി പട്ടിക. നേരത്തെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഒരാളെയും ഒഴിവാക്കാതെയാണ് ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചത്. എ. എന്‍. രാധാകൃഷ്ണന്‍, എം. ടി. രമേശ് തുടങ്ങിയവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ ഭാരവാഹി പട്ടിക വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

shortlink

Post Your Comments


Back to top button