KeralaLatest NewsNews

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല അദാലത്ത് വിവാദത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല അദാലത്ത് വിവാദത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.​ടി. ജ​ലീ​ല്‍. സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വി​ഷ​യ​ത്തി​ല്‍ ഗ​വ​ര്‍​ണ​റു​ടെ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യി​ട്ടി​ല്ലെന്നും റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മ​ന്ത്രി ജ​ലീ​ലും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​രും സ​ര്‍​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രും പ​ങ്കെ​ടു​ത്ത് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച​തും തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ട​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ തോ​റ്റ ബി​ടെ​ക് വി​ദ്യാ​ര്‍​ഥി​ക്ക് പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ലു​ടെ ന​ല്‍​കി​യ മാ​ര്‍​ക്ക് ഗ​വ​ര്‍​ണ​ര്‍ തി​രു​ത്തി​യി​ല്ല​ല്ലോ എ​ന്നും ജ​ലീ​ല്‍ ചോ​ദി​ച്ചു.

വി​ദ്യാ​ര്‍​ഥി​യു​ടെ ഭാ​വി​യെ​ക്ക​രു​തി അ​ദാ​ല​ത്ത് തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന പ​രാ​തി​ക്കാ​ര​ന്‍റെ ആ​വ​ശ്യ​ത്തി​ന്മേ​ല്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും എ​ന്നാ​ല്‍ ഇ​ത് ഒ​രു കീ​ഴ്‌വ​ഴ​ക്ക​മാ​യി കാ​ണ​രു​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം സര്‍വ്വകലാശാല അദാലത്ത് സംഘടിപ്പിച്ചതും, അദാലത്തില്‍ തോറ്റ ബിടെക് വിദ്യാര്‍ത്ഥിയെ വീണ്ടും മൂല്യനിര്‍ണയം നടത്തി വിജയിപ്പിക്കാന്‍ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കുകയായിരുന്നു. സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും നല്‍കാനായി അദാലത്തുകള്‍ സംഘടിപ്പിക്കാമെന്നു സര്‍വ്വകലാശാല ചട്ടങ്ങള്‍ അനുശാസിക്കുന്നില്ലെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button