Latest NewsKeralaNews

ബസിന്റെ കണ്ണാടിയില്‍ ഇനി അലങ്കാരവും ആരാധനയും ഭാവനയും വേണ്ട; കര്‍ശന നടപടികള്‍ക്കൊരുങ്ങി മോട്ടര്‍ വാഹന വകുപ്പ്

കോട്ടയം: ബസിന്റെ കണ്ണാടിയില്‍ ഇനി അലങ്കാരവും ആരാധനയും ഭാവനയും തുടങ്ങിയ കലാപരുപാടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെന്ന്് മോട്ടര്‍ വാഹന വകുപ്പ്. ഇത്തരത്തിലുള്ള അലങ്കാരങ്ങള്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നത് പതിവാകുകയാണിപ്പോള്‍. സ്വകാര്യ ബസുകളില്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തിലുള്ള ‘സ്റ്റിക്കര്‍’ കോലാഹലം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോട്ടര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

അലങ്കാരങ്ങള്‍ അപകടത്തിലേക്ക് വഴി നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കോട്ടയം നാഗമ്പടം സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയതില്‍ നിരവധി ബസുകളില്‍ കാഴ്ച മറയുന്ന വിധത്തിലുള്ള അലങ്കാരങ്ങള്‍ കണ്ടെത്തി. പൂക്കള്‍, സ്‌മൈലി ബോളുകള്‍, മാല ബള്‍ബുകള്‍ എന്നിങ്ങനെ നിരവധി വസ്തുക്കള്‍ ബസിന്റെ കണ്ണാടിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ഇവ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നതിനാല്‍ അപകടങ്ങള്‍ പതിവാകുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോട്ടയം ജില്ലയില്‍ മണര്‍കാട്,ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ഡ്രൈവറുടെ ശ്രദ്ധക്കുറവ് മൂലം 2 പേര്‍ മരിക്കാനിടയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 16 ബസുകള്‍ക്ക് എതിരെ കേസ് എടുത്തിരുന്നു. ബസുകള്‍ ഇത്തരത്തില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ചെയ്യുന്ന ആലങ്കാരപ്പണികള്‍ യാത്രക്കാരുടെയും മറ്റും ജീവന്‍ കവരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ തുടരാനാണ് തീരുമാനമെന്നും മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button