Latest NewsNewsIndia

കലാപം നടത്തിയവരുടേയും നേതാക്കളുടേയും പേരും ചിത്രങ്ങളും പരസ്യപ്പെടുത്തി യോഗി സര്‍ക്കാര്‍ : അക്രമികള്‍ക്ക് എതിരെ കര്‍ശന നടപടി

അക്രമം അഴിച്ചുവിട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ യുപിയില്‍ കലാപം നടത്തിയവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നേതാക്കളുടേയും പേരും ചിത്രങ്ങളും പരസ്യപ്പെടുത്തി അക്രമികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് തലസ്ഥാനമായ ലഖ്നൗ നഗരത്തില്‍ വലിയ പരസ്യബോര്‍ഡുകളില്‍ പ്രധാന പ്രതികളുടെ പേരും ചിത്രവും വിലാസവുമടക്കം പരസ്യപ്പെടുത്തിയിരിക്കുന്നത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന നിയമനിര്‍മ്മാണത്തിനെതിരെ പ്രക്ഷോഭം നടത്തിയവരും കലാപം നടത്തിയവരും രാജ്യദ്രോഹികളാണെന്നതിനാല്‍ തുറന്നുകാട്ടപ്പെടണമെന്ന നിലയിലാണ് സര്‍ക്കാര്‍ നടപടി പുരോഗമിക്കുന്നത്. ഇതിനിടെ പ്രതികളില്‍ പലരും നിയമനടപടികള്‍ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. കലാപത്തിന് നേതൃത്വം കൊടുത്തുവെന്ന് പോലീസ് കണ്ടെത്തിയ രാഷ്ട്രീയ നേതാക്കളായ സദാഫ് ജാഫര്‍, അഭിഭാഷകരായ മുഹമ്മദ് ഷോഐബ്, നടനും ആക്ടിവിസ്ററുമായ ദീപക് കബീര്‍, മുന്‍ പോലീസുദ്യോഗസ്ഥന്‍ എസ്.ആര്‍. ദാരാപുരി എന്നിവരുടെ പേരുകളും പരസ്യപ്പെടുത്തിയതില്‍പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button