Latest NewsNewsKuwaitGulf

ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം

കുവൈറ്റ് : ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. കൊറോണ വൈറസ് ബാധയെ തുടർന്ന് കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് ശനിയാഴ്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. കുവൈത്തിൽ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സർവീസും നിർത്തിവെച്ചു.

വിമാനങ്ങൾ റദ്ദാക്കിയതോടെ ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് പോകാനിരുന്നവർ പ്രതിസന്ധിയിലായി. വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് പലരും വിവരം അറിയുന്നത്. കരിപ്പൂരിൽ നിന്ന് കുവൈറ്റിലേക്ക് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ മടക്കി അയച്ചു.

ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കൊവിഡ് വൈറസ് ബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ യാത്ര അനുവദിക്കൂന്ന ഉത്തരവാണ് ആരോഗ്യ പരിശോധനക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കുവൈറ്റ് സർക്കാരിന്റെ തീരുമാനം. ഇതിന് പിന്നാലെയാണ് വിമാനങ്ങൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വാർത്തകൾ പുറത്തു വന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button