Latest NewsKeralaNews

അ​ഭി​ഭാ​ഷ​ക​നെ മർദിച്ച് കൊലപ്പെടുത്തിയ കേസ്: ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു

ചെ​ങ്ങ​ന്നൂ​ര്‍: ചെങ്ങന്നൂരിൽ അ​ഭി​ഭാ​ഷ​ക​നെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെയാണ് അ​ഭി​ഭാ​ഷ​ക​ന്‍ അ‌​ടി​യേ​റ്റ് കൊല്ലപ്പെട്ടത്. പു​ത്ത​ന്‍​കാ​വ് സ്വ​ദേ​ശി അ​ര​വി​ന്ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചെ​ങ്ങ​ന്നൂ​ര്‍ പു​ത്ത​ന്‍​കാ​വ് സ്വ​ദേ​ശി എ​ബ്ര​ഹാം വ​ര്‍​ഗീ​സ് ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ല്‍ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​രെ റോ​ഡ​രി​കില്‍ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച്‌ തി​രി​കെ വ​രു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ഏ​ബ്ര​ഹാം വ​ര്‍​ഗീ​സി​നെ ത​ട​ഞ്ഞു നി​ര്‍​ത്തി മ​ര്‍​ദ്ദി​ച്ച​ത്.

കഴിഞ്ഞദിവസം രാത്രി 11.45 ഓടെയായിരുന്നു സംഭവം. എബ്രഹാം വര്‍ഗീസ് വീടിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ എബ്രഹാം വര്‍ഗീസ് മാലിന്യം നിക്ഷേപിക്കാനെത്തിയതോടെ സമീപവാസികളുമായി തര്‍ക്കമുണ്ടായി.

ALSO READ: കൊറോണ ബാധ: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഞായറാഴ്ച പ്രാർത്ഥന വേറിട്ട രീതിയിൽ

തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങിയ അഭിഭാഷകനെ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button