KeralaLatest NewsNews

പത്തനംതിട്ട സ്വദേശികൾ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു

കൊച്ചി: കോവിഡ്19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസ് ആണ് ഇക്കാര്യം അറിയിച്ചത്. 29നു രാവിലെ 8.20നു കൊച്ചിയിലെത്തിയ ഖത്തർ എയർവെയ്സ് വിമാനത്തിൽ 182 യാത്രക്കാരാണുണ്ടായിരുന്നത്. ഇവർക്കെല്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also: ആർത്തവം നീട്ടി വെക്കാൻ ഗുളിക, മൊട്ടയടിച്ച തലകൾ, രക്ഷാസ്യൂട്ടുകൾ മാറാൻ കഴിയാത്ത അവസ്ഥ;കൊറോണ രോഗികളെ പരിചരിക്കുന്ന സ്ത്രീ ആരോഗ്യപ്രവർത്തകരുടെ അവസ്ഥ ഇങ്ങനെ

അതേസമയം നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രത്യേക യോഗം ചേർന്നു. 29നു വിമാനത്താവളത്തിൽ ജോലിയിലുണ്ടായിരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശമുണ്ട്. 29നു രാവിലെ മറ്റെന്തെങ്കിലും ആവശ്യത്തിന് വിമാനത്താവളത്തിൽ എത്തിയവരും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button