Bikes & ScootersLatest NewsNewsAutomobile

കാത്തിരിപ്പുകൾ അവസാനത്തിലേക്ക് : ഡോമിനാര്‍ 250 ഉടനെത്തും, ടീസർ വീഡിയോ പുറത്ത് വിട്ട് ബജാജ്

കാത്തിരിപ്പുകൾക്കൊടുവിൽ ബജാജ് ഡോമിനാര്‍ 400ന്റെ കുഞ്ഞനുജൻ വിപണിയിലേക്ക്. ഡോമിനാര്‍ 250യുടെ വരവറിയിച്ചുള്ള ടീസർ വീഡിയോ ബജാജ് പുറത്തുവിട്ടു. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുന്നു. ടൂറിങ്ങ് ലോകത്തേക്ക് സ്വാഗതം എന്ന തലക്കെട്ടോടെയുള്ള വീഡിയോ ആണ്  പുറത്ത് വിട്ടത്.

https://www.facebook.com/BajajDominar/videos/505206973511293/

ബൈക്ക് എപ്പോള്‍ വിപണിയിലെത്തിക്കുമെന്ന വിവരം ബജാജ് അറിയിചിട്ടില്ല. ഈ മാസം അവസാനമോ ഏപ്രിലിന്റെ ആദ്യവാരമോ ഡോമിനാര്‍ 250 നിരത്തില്‍ എത്തുമെന്നു പ്രതീക്ഷിക്കാം. അടുത്തിടെ ബൈക്കിന്റെ പരീക്ഷണ ചിത്രങ്ങളൊക്കെ പുറത്തു വന്നിരുന്നു. 250സി സി എൻജിനൊഴികെ ബാക്കിയെല്ലാം നിലവിലെ മോഡലിന് സമാനം. ബൈക്ക് നിരത്തിൽ എത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കു.

shortlink

Related Articles

Post Your Comments

Related Articles


Back to top button