Latest NewsNewsInternational

ചൂട് കൂടിയാല്‍ കൊറോണ വൈറസ് ചത്തുപോകും എന്നതിന് ശാസ്ത്രീയ തെളിവുകളില്ല…കുറേ ചൂടുവെള്ളം ഒഴിച്ച് ശരീരം പൊള്ളിക്കാം എന്നല്ലാതെ : കൊറോണയെ കുറിച്ച് പ്രചരിയ്ക്കുന്ന സന്ദേശങ്ങളെ പാടെ തള്ളി ലോകാരോഗ്യ സംഘടന രംഗത്ത് : തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ക്കെതിരെ യു.എന്‍നും

 

യുഎന്‍ : ചൂട് കൂടിയാല്‍ കൊറോണ വൈറസ് ചത്തുപോകും എന്നതിന് ശാസ്ത്രീയ തെളിവുകളില്ല…കുറേ ചൂടുവെള്ളം ഒഴിച്ച് ശരീരം പൊള്ളിക്കാം എന്നല്ലാത,  കൊറോണയെ കുറിച്ച് പ്രചരിയ്ക്കുന്ന സന്ദേശങ്ങളെ പാടെ തള്ളി ലോകാരോഗ്യ സംഘടന രംഗത്ത് . തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ക്കെതിരെ യു.എന്‍നും
തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ക്കെതിരെ യു.എന്‍നും.
കൊറോണ ഭീതി വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ എന്ന രീതിയില്‍ പല വ്യാജ സന്ദേശങ്ങളും ജനങ്ങള്‍ വിശ്വസിയ്ക്കരുതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) . ഉള്ളിയും ഇഞ്ചിയും ഉപയോഗിക്കുന്നതും കടുത്ത ചൂടുവെള്ളം ഉപയോഗിക്കുന്നതുമെല്ലാം കൊറോണ പ്രതിരോധത്തിന്റെ പേരില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിദഗ്ധര്‍ ഇവ നിഷേധിക്കുകയാണ്

Read Also : എന്നാൽ ഇറ്റലി കഥ വിശദമായി വേണ്ടവർക്ക് ദാ പിടിച്ചോ… പുനലൂരെ ബന്ധുക്കള്.. വിമാനത്തില്‍ ഒപ്പം സഞ്ചരിച്ചവര്‍…. ഇടവകപ്പള്ളിയില്‍ കുര്‍ബാനയ്ക്കെത്തിയവര്‍… ഇറ്റലിയില്‍ നിന്നെത്തിയവരുമായി ബന്ധപ്പെട്ടവര്‍ ആകെ മൊത്തം ഒരു മൂവായിരം പേരോളം വരും.. അധ്യാപികയുടെ കുറിപ്പ്

ചൂട് കൂടിയാല്‍ കൊറോണ വൈറസ് ചത്തുപോകും എന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നാണു ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നത്. ശരീരോഷ്മാവ് സാധാരണയായി 36-37 ഡിഗ്രി സെല്‍ഷ്യസായി ശരീരം ക്രമപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് പുറമേ കുറേ ചൂടുവെള്ളം ഒഴിച്ച് ശരീരം പൊള്ളിക്കാം എന്നല്ലാതെ വലിയ പ്രയോജനമില്ലെന്നാണു മുന്നറിയിപ്പ്.

ക്ലോറിന്‍, മദ്യം എന്നിവ ശരീരത്ത് പുരട്ടിയാല്‍ കൊറോണ വൈറസ് ബാധിക്കില്ല എന്ന പ്രചാരണവും തെറ്റാണ്. വെളുത്തുള്ളി ഉപയോഗിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്നും തെളിഞ്ഞിട്ടില്ല. കൊറോണയ്‌ക്കെതിരേ ആന്റിബയോട്ടിക്കുകളും ഫലപ്രദമല്ല. തന്നെയുമല്ല കൊറോണയ്‌ക്കെതിരേ മരുന്ന് കണ്ടുപിടിച്ചിട്ടുമില്ല. പ്രതിരോധ കുത്തിവയ്പ്പുകളും ഇല്ല. അതേ സമയം ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ക്കെതിരേ വാക്‌സിനുകള്‍ എടുക്കുന്നത് നല്ലതാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

മാസ്‌ക് ധരിക്കുന്നതു സംബന്ധിച്ചു ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യമുള്ള ആളുകളില്‍ രോഗികളെ ശുശ്രൂഷിക്കുന്നവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതി. ശ്വാസകോശ രോഗമുള്ളവരും ചുമയും പനിയും മറ്റുമുള്ളവരും മറ്റുള്ളവര്‍ക്ക് പകരാതിരിക്കാന്‍ മാസ്‌ക് ധരിക്കണം. ആരോഗ്യമുള്ളവര്‍ മാസ്‌ക് ധരിക്കുമ്പോള്‍ ഇടയ്ക്കിടെ അത് ശരിയാക്കാന്‍ മൂക്ക്, കണ്ണ്, വായ് എന്നിവിടങ്ങളില്‍ വൃത്തിയാക്കാത്ത കൈകള്‍ കൊണ്ടുപോകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും സംഘടന മുന്നറിയിപ്പു നല്‍കുന്നു. അനാവശ്യമായി മൂക്കിലും കണ്ണിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അവര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button