Latest NewsNewsIndia

വൈറസിനെ തടയാന്‍ നെയ്യും കര്‍പ്പൂരവും വേപ്പിലയും ചേര്‍ത്ത് ഹോളി ആഘോഷിക്കാന്‍ നിര്‍ദേശിച്ച് ഗുജറാത്ത് മുഖ്യമന്തി

ഗാന്ധിനഗര്‍: ഹോളി ആഘോഷങ്ങള്‍ക്ക് പശുവിന്‍ നെയ്യ്, വേപ്പില എന്നിവ ഉപയോഗിച്ച് അന്തരീക്ഷത്തിലെ വൈറസുകളെ തടയാന്‍ നിര്‍ദേശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ആരോഗ്യസംരക്ഷണത്തിനുളള വേദിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍ക്കുള്ള ഹോളി ആശംസയിലാണ് മന്ത്രിയുടെ ഉപദേശം.

പശുവിന്‍ നെയ്യ്, ഉണങ്ങിയ വേപ്പില, കര്‍പ്പൂരം, മരക്കറ, കടുക് എന്നിവ ഹോളിയുടെ ഭാഗമായി തീര്‍ക്കുന്ന തീക്കുണ്ഡത്തിലേക്ക് ഇടണം.ഇത് അന്തരീക്ഷത്തില്‍ കൊറോണ പോലെ പടരുന്ന എല്ലാ രോഗങ്ങള്‍ക്കും ശമനമുണ്ടാകുമെന്നും അന്തരീക്ഷം മുഴുവന്‍ അണുവിമുക്തമാകുമെന്നും അദ്ദഹം നിര്‍ദേശിച്ചു.

അതേസമയം, കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് രാജ്യം. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും രാജ്യാതിര്‍ത്തികളിലെയും പരിശോധനകള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button