Latest NewsNewsBahrain

നെടുമ്പാശ്ശേരിയിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ട വിമാനം ബഹ്‌റൈനില്‍ ഇറക്കി; യാത്രക്കാരെ കേരളത്തിലേക്ക് തിരിച്ചയക്കും

മനാമ: നെടുമ്പാശ്ശേരിയിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ട വിമാനം ബഹ്‌റൈനില്‍ ഇറക്കി. നിരവധി മലയാളികളായ യാത്രക്കാര്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഏകദേശം 200 മലയാളികളാണ് ഇത്തരത്തില്‍ കുടുങ്ങികിടക്കുന്നത്. ഇവരെ ഇന്ന് രാത്രിയോടെ മറ്റൊരു വിമാനത്തില്‍ കേരളത്തിലേക്ക് മടക്കി അയക്കുമെന്നാണ് റിപ്പോർട്ട്. കൊറോണ രോഗബാധയുടെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിമാനം ബഹ്‌റൈനില്‍ ഇറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button