Latest NewsKeralaNews

കേരളത്തിലേയ്ക്ക് വീണ്ടും കൊറോണ എത്തിച്ച ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം നിരവധി വീടുകള്‍ സന്ദര്‍ശിച്ചെന്ന് വ്യക്തമായി : ഇതോടെ മേഖലയില്‍ കൂടുതല്‍ ആശങ്ക

റാന്നി: കേരളത്തില്‍ വീണ്ടും കൊറോണ എത്തിച്ച ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം നിരവധി വീടുകള്‍ സന്ദര്‍ശിച്ചെന്ന് വ്യക്തമായി . ഇതോടെ മേഖല കൂടുതല്‍ ആശങ്കയിലായി.
കോവിഡ് 19 സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് പത്തനംതിട്ടയിലെ ഐത്തല മേഖല. കൊവിഡ് സ്ഥിരീകരിച്ച 3 അംഗ കുടുംബം നാട്ടിലെത്തിയ ശേഷം ഐത്തലയിലെ ഒട്ടേറെ വീടുകളിലും സ്ഥാപനങ്ങളിലും സൗഹൃദ സന്ദര്‍ശനം നടത്തിയിരുന്നു.

read also : വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നിര്‍ദേശം കിട്ടിയില്ലെന്ന ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്റെ വാദം പൊളിച്ചടുക്കി സഹയാത്രികന്‍

രോഗ ബാധിതരായവരുടെ വീടിനു ചുറ്റുമുള്ള വീടുകളിലും സ്ഥാപനങ്ങളിലും രാജു ഏബ്രഹാം എംഎല്‍എ, പഞ്ചായത്തംഗം ബോബി ഏബ്രഹാം എന്നിവര്‍ സന്ദര്‍ശനം നടത്തി. മുന്നൂറോളം പേരെ അവര്‍ കണ്ടിരുന്നു. അവരാരും വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്ന് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി ഇവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു. ഇവര്‍ സ്ഥിരമായി സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍മാരെയും പരിശോധനയ്ക്ക് വിധേയമാക്കും.

രോഗ ബാധിതരുടെ മാതാപിതാക്കളെ എംഎല്‍എയുടെയും പഞ്ചായത്തംഗത്തിന്റെയും സാന്നിധ്യത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതരെത്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ഉണ്ടെങ്കില്‍ പുറത്തിറങ്ങാതെ വീടുകളിലേക്കു മടക്കാന്‍ ബോബി ഏബ്രഹാം, മോനായി പുന്നൂസ്, ജേക്കബ് മാത്യു എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button