KeralaLatest NewsNews

വീണ്ടും കൊറോണ സ്ഥിതീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയറ്ററുകളും അടച്ചിടാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജുകളും പ്രഫഷനല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. മദ്രസ, അങ്കണവാടികളും മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കില്ല. പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ല. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉത്സവങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കും. കല്യാണങ്ങള്‍ ചെറിയ ചടങ്ങായി ഒതുക്കണം. ജനങ്ങളെ വലിയ രീതിയില്‍ അണിനിരത്തുന്നത് ആരാധനാലയങ്ങള്‍ ഒഴിവാക്കണം.  ശബരിമലയില്‍ പൂജാ കര്‍മ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തി ദര്‍ശനം ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്ന വിധത്തിലാണ് ക്രമീകരണം.  ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റുകള്‍ ഒരാഴ്ച്ച നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ രോഗബാധ ഒഴിവാക്കാന്‍ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ പൊതുപരിപാടികള്‍ മുഴുവന്‍ മാറ്റിവെക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കില്ല. വിദേശരാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചു വക്കരുതെന്നും  മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

രോഗവിവരം മറച്ചുവച്ചാല്‍ നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. രോഗ വ്യാപനം തടയാന്‍ സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. രോഗലക്ഷണം ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകരുത്. അതു കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. ഭീതിപരത്തുന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമായ വാര്‍ത്തകളും പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സാനിറ്റൈസര്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കും. മാസ്‌ക് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നു.വിദേശ പൗരന്‍മാരുടെ വിവരം ആരോഗ്യവകുപ്പിന്റെ സെല്ലില്‍ അറിയിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. തിയറ്ററുകള്‍ മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button