KeralaLatest News

കൊറോണ: മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി

പൊതുജനാരോഗ്യ സംരക്ഷണം ഭീഷണി നേരിടുന്ന നിര്‍ണ്ണായക ഘട്ടങ്ങളില്‍ നാടിന്റെ രക്ഷാസൈന്യം ആയി സ്വയം മാറാന്‍ കഴിയുന്ന പുതിയ തലമുറയാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍.

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ രംഗത്തിറങ്ങാന്‍ മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന തലമുറയും ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും മറ്റെല്ലാം മാറ്റിവച്ച്‌ രംഗത്തിറങ്ങേണ്ടതുണ്ട്. പൊതുജനാരോഗ്യ സംരക്ഷണം ഭീഷണി നേരിടുന്ന നിര്‍ണ്ണായക ഘട്ടങ്ങളില്‍ നാടിന്റെ രക്ഷാസൈന്യം ആയി സ്വയം മാറാന്‍ കഴിയുന്ന പുതിയ തലമുറയാണ് മെഡിക്കല്‍ രംഗത്തുള്ളവര്‍.

വൈദ്യശാസ്ത്രം ഏത് ധാരയില്‍ പെട്ടതായാലും ആതുര സേവനത്തിന് വേണ്ടി ഉള്ളതാണ്. വൈദ്യശാസ്ത്ര വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും ഉപരിപഠനം നടത്തുന്നവരും പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കുന്നവരും ഒന്നിച്ച്‌, ഒരേ മനസ്സായി നാടിനെ മുന്നോട്ടു നയിക്കാന്‍ ഇറങ്ങേണ്ട ഘട്ടമാണിതെന്നും നാട് വലിയ സേവനമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിപ്പിലൂടെ പറഞ്ഞു.

കോവിഡ്19 : ഇറ്റലിയിൽ നിന്ന് 42 മലയാളികൾ തിരിച്ചെത്തി

കൂട്ടായ ഇടപെടലിലൂടെ മാത്രമേ നമുക്ക് ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയൂ.മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മെഡിക്കല്‍ രംഗത്തെ സ്ഥാപനങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നില്ലെന്നും അവ ജാഗരൂകമായി നിലക്കൊള്ളേണ്ട ഘട്ടമാണിതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button